Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ. അഹമ്മദി​െൻറ മൃതദേഹം...

ഇ. അഹമ്മദി​െൻറ മൃതദേഹം പൊതു ദർശനത്തിന്​; ഖബറടക്കം നാളെ കണ്ണൂരിൽ

text_fields
bookmark_border
ഇ. അഹമ്മദി​െൻറ മൃതദേഹം പൊതു ദർശനത്തിന്​; ഖബറടക്കം നാളെ കണ്ണൂരിൽ
cancel

ന്യൂഡൽഹി: മുസ്​ലീം ലീഗ്​ ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദി​​െൻറ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തി​​െൻറ ഒൗദ്യോഗിക വസതിയായ തീൻമൂർത്തി മാർഗിൽ പൊതു ദർശനത്തിന്​ വെക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പൊതു ദർശനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്​​ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്​ലി അർപ്പിക്കും. പിന്നീട്​ രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോ​െട്ടക്ക്​ തിരിക്കും.

വിമാനത്താവളത്തിന്​ സമീപമുള്ള ഹജ്​ ഹൗസിൽ ഒരു മണിക്കൂ​േറാളം പൊതുദർശനത്തിന്​ വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്​ജലികൾ അർപ്പിച്ചശേഷം ലീഗ്​ ഹൗസിലേക്ക്​ കൊണ്ടുപോകും. ആദരാഞ്​ജലികൾ അർപ്പിക്കാൻ അവിടെയും ഒരു മണിക്കൂറോളം സമയം നൽകും. ശേഷം കണ്ണൂരിലേക്ക്​ കൊണ്ടുപോകും. നാളെ കണ്ണൂരിലാണ്​ ഖബറടക്കം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e.ahmed
News Summary - e.ahmed
Next Story