Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏത്​ അന്വേഷണവും...

ഏത്​ അന്വേഷണവും നേരിടാൻ തയാറെന്ന്​ മഹാരാഷ്​ട്ര മന്ത്രി

text_fields
bookmark_border
ഏത്​ അന്വേഷണവും നേരിടാൻ തയാറെന്ന്​  മഹാരാഷ്​ട്ര മന്ത്രി
cancel

മുംബൈ: ത​​െൻറ വാഹനത്തിൽ നിന്ന്​ 91 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി  മഹാരാഷ്​ട്ര സഹകരണ വകുപ്പ്​ മന്ത്രിയും സോളാപൂർ ബി.ജെ.പി എം.എൽ.എയുമായ സുഭാഷ്​ ദേശ്​മുഖ്​. ഇൻകംടാക്​സി​​​െൻറ ഏത്​ അന്വേഷണവും നേരിടാൻ തയാറെന്ന്​​​ മന്ത്രി ദേശ്​മുഖ്​ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

കരിമ്പ്​ തോട്ടത്തിലെ ജീവനക്കാർക്ക്​ ശമ്പളം നൽകുന്നതിനായാണ്​ നോട്ടുകൾ കൊണ്ടുപോയതെന്നും പണത്തിന്​ വ്യക്​തമായ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണം ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക്​ മാറ്റാൻ കൊണ്ടുപോകവെയാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ മന്ത്രിയുടെ വാഹനത്തിൽ നിന്നും അസാധുവായ 1000 രൂപ നോട്ടുകൾ പിടിച്ചെടുത്തത്​.

ബാങ്കി​​െൻറയും  കരിമ്പ്​ ഫാക്​ടറിയുടെയും ഉടമസ്​ഥനായ സുഭാഷ്​ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra ministerSubhash Deshmukh
News Summary - eady To Face Taxmen, Says Minister
Next Story