ന്യൂഡൽഹി: അന്തർ സംസ്ഥാന ചരക്കുനീക്കത്തിന് തയാറാക്കിയ ഇ-വേ ബിൽ സംവിധാനം ആദ്യദിവസംതന്നെ തകരാറിലായതു സംബന്ധിച്ച് ജി.എസ്.ടി.എൻ അധികൃതരോട് ധനമന്ത്രാലയം വിശദീകരണം തേടി. സംവിധാനം പുനരാരംഭിക്കും മുമ്പ് സാേങ്കതിക പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെന്ന് ജി.എസ്.ടി നെറ്റ്വർക്ക് അധികൃതർക്ക് നിർദേശം നൽകിയതായി ധനവകുപ്പ് സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു. നികുതി വെട്ടിപ്പ് തടയാൻ ആവിഷ്കരിച്ച ഇ-വേ പദ്ധതിയിൽനിന്ന് ഒരുകാരണവശാലും പിന്മാറില്ല.
ഫെബ്രുവരി പകുതിയോടെ പുനരാരംഭിക്കാനാണ് തീരുമാനം. അതിനുമുമ്പ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് കടത്തുന്ന എല്ലാ വ്യാപാരികളും ബുധനാഴ്ച കൂട്ടത്തോടെ ശൃംഖലയിലേക്ക് വിവരങ്ങൾ നൽകാൻ ശ്രമിച്ചതോടെ സെർവർ തകരാറിലാകുകയായിരുന്നു.
അരലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള അന്തർ സംസ്ഥാന ചരക്കുനീക്കത്തിനാണ് ഇ--വേ ബിൽ നിർബന്ധമാക്കിയത്. ചരക്ക് കയറ്റിയയക്കുന്ന വ്യാപാരിയോ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇ-വേ ബിൽ തയാറാക്കേണ്ടത്.
കൊണ്ടുപോകുന്ന ചരക്കിെൻറ വിവരങ്ങൾ മുൻകൂട്ടി ജി.എസ്.ടി എന്നിലേക്ക് നൽകിയശേഷം ബില്ലിെൻറ പകർപ്പെടുത്ത് ചരക്ക് കടത്തുന്ന വാഹനത്തിൽ സൂക്ഷിക്കണം. ജി.എസ്.ടി സ്ക്വാഡ് ബില്ലിലെ വിവരങ്ങൾ ഒാൺലൈനിലെ വിവരങ്ങളുമായി ഒത്തുനോക്കി ആധികാരികമാണെന്ന് ഉറപ്പാക്കും.