മുംബൈ: അന്തർജില്ല യാത്രക്ക് ഇ പാസുകൾ വേണമെന്ന നിബന്ധന ഒഴിവാക്കി മഹാരാഷ്ട്ര സർക്കാർ. സെപ്തംബർ രണ്ടു മുതൽ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാൻ നിയന്ത്രണമില്ല. സ്വകാര്യബസുകൾക്കും അന്തർജില്ലാ സർവീസ് നടത്താം.
മെട്രോ തുറന്ന് പ്രവർത്തിക്കില്ല. സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കില്ലെന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിഅനിൽ ദേശ്മുഖ് അറിയിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവെര 7.5 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24583 പേർ മരിക്കുകയും ചെയ്തു. നിലവിൽ 194399 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.