വിബി ജി റാം ജി; തൊഴിലാളികൾക്ക് ഇളവുമായി കേന്ദ്രം, ഇ-കെവൈസി നിർബന്ധമല്ല
text_fieldsന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന പുതിയ ‘വിബി- ജി റാം ജി’ പദ്ധതിയിലേക്ക് മാറിയപ്പോൾ ഇ-കെ.വൈ.സി പൂർത്തിയാക്കാൻ കഴിയാത്ത 57 ലക്ഷത്തോളം തൊഴിലാളികൾക്ക് അത് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര സർക്കാർ.
പദ്ധതിയുടെ ഭാഗമായി ഇ-കെ.വൈ.സി പൂർത്തിയായില്ലെങ്കിലും തൊഴിലാളികൾക്ക് തൊഴിൽ ആവശ്യപ്പെടുന്നതിനോ അത് ലഭിക്കുന്നതിനോ തടസ്സമില്ലെന്ന് ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇ-കെ.വൈ.സി പൂർത്തിയാക്കാൻ വൈകുന്നവർക്കായി പ്രത്യേക ഇളവും ലഭ്യമാക്കിയിട്ടുണ്ട്.ആകെ 10.84 കോടി സജീവ തൊഴിലാളികളിൽ 95 ശതമാനം (10.27 കോടി) ഇതിനകം ഇ-കെ.വൈ.സി പൂർത്തിയാക്കിക്കഴിഞ്ഞു. ബാക്കിവരുന്ന 57 ലക്ഷം തൊഴിലാളികൾക്കാണ് ഈ ഇളവ്. 30 സെക്കൻഡിൽ താഴെ മാത്രം സമയമെടുക്കുന്ന വളരെ ലളിതമായ പ്രക്രിയയാണ് ഇ-കെ.വൈ.സിയെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇ.കെ.വൈ.സി സംവിധാനത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ജൂലൈയിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

