Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ-സിഗരറ്റുകൾക്ക്​...

ഇ-സിഗരറ്റുകൾക്ക്​ നിരോധനം

text_fields
bookmark_border
e-cigeratte
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഇ-സിഗരറ്റുകൾ നിരോധിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. നിർമാണം, ഇറക്കുമതി/കയറ്റുമതി, വിൽപ ന, ശേഖരണം, പരസ്യം തുടങ്ങിയവ​െയല്ലാം നിരോധിച്ചുവെന്ന്​​ മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇ-സിഗരറ്റുകൾക് ക്​ നിരോധനമേർപ്പെടുത്താനുള്ള ഓർഡിനൻസ്​ പരിശോധിക്കാൻ മന്ത്രിതല സമിതിയെ പ്രധാനമന്ത്രിയുടെ ഓഫിസ്​ ചുമതലപ്പ െടുത്തിയിരുന്നു. നിരോധനം ലംഘിക്കുന്നവർക്ക്​ ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനാണ്​ ആരോഗ്യമന്ത്രാ ലയത്തി​​െൻറ ശിപാർശ. നിലവിൽ ഇന്ത്യയിൽ ഇ-സിഗരറ്റ് നിർമിക്കുന്നില്ലെങ്കിലും നാനൂറിലേറെ ബ്രാൻഡുകൾ ലഭ്യമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.

150ൽപരം രുചികളിൽ ലഭ്യമാണ്. മണമില്ലാത്തതിനാൽ ഉപയോഗം കൂടുതലാണ്​. സിഗരറ്റിനെ അപേക്ഷിച്ച് ഉള്ളിലേ​െക്കത്തുന്ന നിക്കോട്ടി‍​െൻറ അളവ് കൂടുതലാണെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കർണാടക, കേരളം, മിസോറം, മഹാരാഷ്​ട്ര, ജമ്മു-കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ഇ- സിഗരറ്റുകൾ നേരത്തേതന്നെ നിരോധിച്ചിട്ടുണ്ട്.

ഇ-സിഗരറ്റ്​ എന്നാൽ
സിഗരറ്റി​​െൻറ ആകൃതിയിലുള്ള, പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റവശങ്ങൾ, അനുഭൂതി, ദൂഷ്യം എന്നിവ നൽകുന്ന ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബാഷ്പീകരണമാണ് അടിസ്ഥാന ഘടകം. പുകയിലക്കു പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളുമാണ്​ ഇതിൽ ഉപയോഗിക്കുന്നത്. പുകക്കു​ പകരം നീരാവി എന്നു വിളിക്കുന്ന എയറോസോൾ ശ്വസിക്കുന്നു. ചൂടാകുന്നതോടെ നിക്കോട്ടിൻ നീരാവിയായി വലിച്ചെടുക്കുകയാണ്​ ചെയ്യുന്നത്​.

3000 മുതൽ 30,000 രൂപ വരെ വിലയുള്ള ഇ-സിഗരറ്റുകൾ വിപണിയിൽ ലഭ്യമാണ്​. ഇ-സിഗരറ്റുകളിൽ നിക്കോട്ടിൻ എന്ന പദാർഥം മാത്രമാണുള്ളതെന്നും അപകടകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കില്ലെന്നുമാണ് ഉൽപാദകർ അവകാശപ്പെടുന്നത്​. നിക്കോട്ടിൻ തലച്ചോറി​​െൻറ പ്രവർത്തനത്തെ ബാധിക്കുന്നതാണെന്നും സ്ഥിരമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാമെന്നും വിദഗ്​ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsE-CigarettesE-Ciggerate Ban
News Summary - E-Cigarettes Banned, Says Finance Minister Nirmala Sitharaman-India news
Next Story