Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമൃതിനേക്കാൾ വലുതല്ല...

അമൃതിനേക്കാൾ വലുതല്ല കോവിഡ്​; യാഖൂബി​െൻറ സ്​നേഹത്തിന്​ കൈയടിച്ച്​ ലോകം

text_fields
bookmark_border
അമൃതിനേക്കാൾ വലുതല്ല കോവിഡ്​; യാഖൂബി​െൻറ സ്​നേഹത്തിന്​ കൈയടിച്ച്​ ലോകം
cancel

ഭോപാൽ: കോവിഡ്​ മഹാമാരിയുടെ കാലത്ത്​ മനുഷ്യരാശി ഏറെ കഷ്​ടതയനുഭവിച്ച്​ കൊണ്ടിരിക്കുകയാണ്​. ഈ കെട്ട കാലവും കടന്ന്​ പോകുമെന്നും ഒടുവിൽ മനുഷ്യത്വം വിജയിക്കുമെന്നും ദുരിതങ്ങൾക്കിടയിലും ലോകം ഉറച്ചുവിശ്വസിക്കുന്നു. അതി​​െൻറ ഉത്തമ ഉദാഹരണമാണ്​ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ, മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള ഒരുചിത്രം. സ്വന്തം കൂര പിടിക്കാനുള്ള പലായനത്തിനിടെ അസുഖബാധിതനായ പ്രിയസുഹൃത്ത്​ അമൃതിനെ കോവിഡാണെന്ന്​ സംശയിച്ച്​ സഹയാത്രികർ ഉപേക്ഷിച്ചപ്പോഴും അവസാന ശ്വാസം വരെ കൂടെയുണ്ടായിരുന്നത്​ സുഹൃത്തായ യാഖൂബ്​ മുഹമ്മദ്​. വെറുപ്പ്​ പടർത്താൻ ആളുകൾ ഒരു​െമ്പട്ടിറങ്ങുന്ന ഇക്കാലത്തും ജാതിയുടെയും മതത്തി​​െൻറയും രാഷ്​ട്രീയത്തി​​െൻറയും പേരിൽ തമ്മിലടിക്കുന്ന ജനങ്ങൾക്ക്​ മനുഷ്യസ്​നേഹം ഇനിയും വറ്റിയിട്ടില്ലെന്ന്​ കാണിച്ചു തരികയാണ്​ ഈ ചിത്രം.

ഗുജറാത്തിലെ സൂറത്തിൽനിന്ന് ട്രക്കില്‍ യു.പിയിലെ സ്വന്തം നാടായ ബസ്​തി ജില്ലയിലേക്ക്​ യാത്ര തിരിച്ചതാണ് 24 കാരനായ അമൃതും സുഹൃത്ത്​ യാഖൂബും​.​ വസ്​ത്രനിർമാണ ഫാക്​ടറിയിലെ ജോലി നഷ്​ടമായതിനെത്തുടർന്ന്​ ഓരോരുത്തര്‍ക്കും 4000 രൂപ വീതം നൽകിയായിരുന്നു​ യാത്ര. മധ്യപ്രദേശിലെ ശിവപുരിയിലെത്തിയപ്പോള്‍ അമൃതിന് ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ടു. കോവിഡാണെന്ന് കരുതി ട്രക്ക് ഡ്രൈവര്‍ അമൃതിനെ ഇറക്കിവിട്ടു. ഭയം കാരണം സഹയാത്രികരിലാരും അടുത്തുപോകാൻ പോലും കൂട്ടാക്കിയില്ല. എന്നാല്‍, യാഖൂബ് അമൃതിനെ വിട്ട് പോയില്ല. അമൃതിനെ കൂട്ടാത്ത ആ ട്രക്കിൽനിന്ന്​ അവനും കൂടെയിറങ്ങി.

അപ്പോഴേക്കും അമൃത് ബോധരഹിതനായിരുന്നു. ​ഹൈവേയിൽ ബോധരഹിതനായ അമൃത്​ യാഖൂബി​​െൻറ മടിയിൽ തല ചായ്​ച്ചിരിക്കുന്ന ചിത്രമാണ്​ സമൂഹ മാധ്യമങ്ങളിൽ ​​ൈവറലായത്​. റോഡിലിരുന്ന്​ ആളുകളോട്​ അവൻ സഹായം തേടുന്നുണ്ടായിരുന്നു. എന്നാൽ, പലരും അത്​ അവഗണിച്ച്​ കടന്നുപോയി. കൂട്ടത്തിലൊരാൾ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാരുന്നു. 

ശേഷം നാട്ടുകാരുടെ സഹായത്തോടെ അമൃതിനെ യാഖൂബ് സമീപത്തെ ജില്ല ആശുപത്രിയിലെത്തിച്ചു. അമൃതി​​െൻറ ആരോഗ്യ നില വഷളായത്​ കണ്ട്​ ഡോക്​ടർമാർ വ​െൻറിലേറ്ററിലാക്കിയെങ്കിലും അധികം വൈകാതെ മരിച്ചു. കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ട അമൃതി​​െൻറ കോവിഡ്​ പരിശോധന ഫലം വന്നാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്​തമാകുവെന്ന്​ ഡോക്​ടർ പറഞ്ഞു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ക്വാറൻറീനിൽ കഴിയുന്ന യാഖൂബി​​െൻറ പരിശോധന ഫലവും പുറത്തുവരാനുണ്ട്​. യാഖൂബിനെയും അമൃതിനെയും പോലെ ജോലിയും കൂലിയും നഷ്​ടപ്പെട്ട്​ സ്വന്തം നാടുകളിലെത്താൻ കഷ്​ടപ്പെടുന്ന അന്തർസംസ്​ഥാന തൊഴിലാളികളുടെ ദുരിതത്തിന്​ ഇനിയും അറുതി വന്നിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshMigrant workerscovidlockdownhumanity exist
News Summary - Dying migrant forced out of truck, friend sticks with him till last breath- india
Next Story