Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right29 യു.എസ്​...

29 യു.എസ്​ ഉൽ​പന്നങ്ങൾക്ക്​ ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിക്കും

text_fields
bookmark_border
trump-modi-23
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ച്ച അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ ക​ൾ​ക്ക്​ ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി. ബ​ദാം, അ​ക്രൂ​ട്ട്, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 29 അ​മേ​രി​ക്ക​ൻ ഉ​ൽ​​ പ​ന്ന​ങ്ങ​ളു​െ​ട ഇ​റ​ക്കു​മ​തി തീ​രു​വ കൂ​ട്ടാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 16 മു​ത​ൽ നി​കു​തി വ​ർ​ധ​ന​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം അ​മേ​രി​ക്ക​യെ അ​റി​യി​ച്ച​താ​യും ധ​ന​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഉ​രു​ക്ക്, അ​ലൂ​മി​നി​യം തു​ട​ങ്ങി​യ ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ അ​മേ​രി​ക്ക വ​രു​ത്തി​യ​ത്. ഇ​തി​​െൻറ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ അ​മേ​രി​ക്ക​ൻ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കും നി​കു​തി വ​ർ​ധി​പ്പി​ക്കാ​ൻ 2018 ജൂ​ൺ 21ന്​ ​കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​നെ​തി​രെ അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യ​തോ​ടെ ​തീ​രു​മാ​നം ഇ​ന്ത്യ പ​ല​ത​വ​ണ നീ​ട്ടി​വെ​ച്ചു.

വി​ഷ​യ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​നം ഇ​ന്ത്യ​ക്ക്​ അ​നു​കൂ​ല​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​മേ​രി​ക്ക​ൻ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കും ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ചു​ങ്ക​ത്തി​ലൂ​ടെ വ​ർ​ഷാ​വ​ർ​ഷം ​217 മി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റാ​ണ്​ ഇ​ന്ത്യ​യു​ടെ വ​രു​മാ​നം. എ​ന്നാ​ൽ, പു​തി​യ നി​കു​തി വ​ർ​ധ​ന യു.​എ​സി​ൽ​നി​ന്ന്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ വ്യാ​പാ​രി​ക​ൾ​ക്ക്​ ക​ന​ത്ത ആ​ഘാ​ത​മാ​ണ്​ സൃ​ഷ്​​ടി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscustoms dutyUS Products
News Summary - Duty for indian products-India news
Next Story