Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.ഡി.ജി.എസ്...

ഡി.ഡി.ജി.എസ് ഇറക്കുമതിക്ക് തീരുവ ഇളവ് : മൃഗസംരക്ഷണ മേഖലക്ക് കരുത്താകുമെന്ന് മന്ത്രി

text_fields
bookmark_border
Piyush goyal
cancel

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​മാ​യു​ള്ള പു​തി​യ വ്യാ​പാ​ര ക​രാ​റി​ന്റെ ഭാ​ഗ​മാ​യി ഡ്രൈ​ഡ് ഡി​സ്റ്റി​ലേ​ഴ്സ് ഗ്രെ​യി​ൻ​സ് (ഡി.​ഡി.​ജി.​എ​സ്) ഇ​റ​ക്കു​മ​തി​ക്ക് ക്വോ​ട്ട അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​വ ഇ​ള​വ് ന​ൽ​കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. രാ​ജ്യ​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ, കോ​ഴി വ​ള​ർ​ത്ത​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പോ​ഷ​ക​ഗു​ണം കൂ​ടു​ത​ലു​ള്ള ഡി.​ഡി.​ജി.​എ​സ് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക്ക് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ താ​ൽ​പ​ര്യ​ങ്ങ​ൾ സ​ന്തു​ലി​ത​മാ​യി നി​ല​നി​ർ​ത്താ​നാ​ണ് ക്വോ​ട്ട അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​വ ഇ​ള​വ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നും ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​രു​വ കു​റ​ക്കു​ന്ന​തി​ൽ ചി​ല വി​ദ​ഗ്ധ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ വ​ള​രെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ത് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കും. സം​സ്ക​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കും ഇ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ഗോ​ള വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ ഇ​ന്ത്യ ഇ​ന്ന് ഒ​രു ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും 35 ല​ക്ഷം കോ​ടി ഡോ​ള​റി​ന്റെ ഭാ​വി വി​പ​ണി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​രോ ക​രാ​റി​ലും ഏ​ർ​പ്പെ​ടു​ന്ന​തെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് ഇ​ന്ത്യ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ത്മ​വി​ശ്വാ​സം ഈ ​വ​ള​ർ​ച്ച​സാ​ധ്യ​ത​യാ​ണ്. നാ​ലു ല​ക്ഷം കോ​ടി​യി​ൽ​നി​ന്ന് 35 ല​ക്ഷം കോ​ടി​യി​ലേ​ക്കു​ള്ള ഈ ​കു​തി​ച്ചു​ചാ​ട്ട​മാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:piyush goyalanimal husbandry
News Summary - Duty exemption on DDGS import: Minister says it will strengthen the animal husbandry sector
Next Story