ഒറ്റയ്ക്ക് നദി വൃത്തിയാക്കി വൈറലായ ഇന്ത്യൻ യുവാവിന് ജോലി വാഗ്ദാനം ചെയ്ത് ഡച്ച് സി.ഇ.ഒ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ മലിനമായ അഴുക്കുചാൽ നദി രണ്ട് മാസം കൊണ്ട് ഒറ്റയ്ക്ക് വൃത്തിയാക്കി കൈയടി നേടിയ 20കാരന് തങ്ങളുടെ സംഘടനയിൽ ജോലി വാഗ്ദാനം ചെയ്ത് ഡച്ച് സി.ഇ.ഒ ബോയൻ സ്ലാറ്റ്. സമുദ്രങ്ങളിലെയും നദികളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന 'ദി ഓഷ്യൻ ക്ലീനപ്പ്' എന്ന ആഗോള സംഘടനയിലേക്കാണ് 'ബിട്ടു തബാഹി' എന്ന സുരേന്ദ്ര സിങ് ചൗധരിക്ക് ക്ഷണം ലഭിച്ചത്.
സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് ആവശ്യമായ സാധനങ്ങൾ വാങ്ങിയാണ് സുരേന്ദ്ര ദിവസവും അജ്നാർ നദിയിലെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തിരുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സുരേന്ദ്ര പങ്കുവെച്ച നദിയുടെ വൃത്തിയാക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പരിസ്ഥിതി സന്നദ്ധ സംഘടനകളുടെയോ വ്യക്തികളുടെയോ സഹായമൊന്നുമില്ലാതെയാണ് സുരേന്ദ്ര ഈ ഉദ്യമം പൂർത്തിയാക്കിയത്.
എക്സിൽ വൈറലായ ചിത്രങ്ങൾക്കൊപ്പം സുരേന്ദ്രയുടെ കഥ പങ്കുവെക്കപ്പെട്ടതോടെയാണ് ബോയൻ സ്ലാറ്റിന്റെ ശ്രദ്ധയിൽ പെടുന്നത്. "ഞങ്ങളോടൊപ്പം ജോലി ചെയ്യാൻ വരൂ" (Come work with us) എന്നായിരുന്നു പോസ്റ്റിന് താഴെ ബോയന്റെ കമന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

