You are here

ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി തെ​ര​െ​ഞ്ഞ​ടു​പ്പ്:​ എ.​ബി.​വി.​പി​ക്ക്​ ജ​യം

17:23 PM
13/09/2019

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ (ഡി.​യു.​എ​സ്.​യു) തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ൽ മൂ​ന്നു സീ​റ്റു​ക​ളി​ൽ എ.​ബി.​വി.​പി​ക്ക് ജ​യം. പ്ര​സി​ഡ​ൻ​റ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്, ​േജാ. ​സെ​​ക്ര​ട്ട​റി സ്​​ഥാ​ന​ങ്ങ​ൾ എ.​ബി.​വി.​പി നേ​ടി​യ​പ്പോ​ൾ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത്​ എ​ൻ.​എ​സ്.​യു.​ഐ​ക്കാ​ണ്​ വി​ജ​യം. 

ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ വി​വാ​ദ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്ത്​ എ.​ബി.​വി.​പി സ്ഥാ​നാ​ർ​ഥി അ​ശ്വി​ത്​ ദാ​ഹി​യ ജ​യി​ച്ച​ത്​ 19,000ത്തി​ലേ​റെ വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. 

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 39.90 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളി​ങ്. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്ത്​ പ്ര​ദീ​പ്​ ത​ൻ​വാ​റി​ന്​ 8574 വോ​ട്ടും ജോ. ​സെ​ക്ര​ട്ട​റി​യാ​യി ശി​വാം​ഗി ഖാ​ർ​വാ​ളി​ന്​ 2914 വോ​ട്ടും ഭൂ​രി​പ​ക്ഷ​മു​ണ്ട്. 

സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൻ.​എ​സ്.​യു.​െ​എ​യി​ലെ ആ​ശി​ഷ്​ ലാം​ബ​ക്ക്​ 2053 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​മാ​ണു​ള്ള​ത്. ഇ​ട​തു​പി​ന്തു​ണ​യു​ള്ള ഒാ​ൾ ഇ​ന്ത്യ സ്​​റ്റു​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​നും (​ഐ​സ)​ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മൂ​ന്നാം​സ്ഥാ​ന​ത്താ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന തെ​ര​െ​ഞ്ഞ​ടു​പ്പി​ലും മൂ​ന്ന് സീ​റ്റു​ക​ൾ എ.​ബി.​വി.​പി​ക്കും ഒ​രു സീ​റ്റ്​ എ​ൻ.​എ​സ്.​യു​വി​നു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. 

Loading...
COMMENTS