Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനികയോടൊപ്പം...

കനികയോടൊപ്പം വിരുന്നിൽ പ​​ങ്കെടുത്ത എം.പി രാഷ്​ട്രപതി ഭവനിലുമെത്തി

text_fields
bookmark_border
കനികയോടൊപ്പം വിരുന്നിൽ പ​​ങ്കെടുത്ത എം.പി രാഷ്​ട്രപതി ഭവനിലുമെത്തി
cancel

ന്യൂഡൽഹി: കോവിഡ് 19 സ്​ഥിരീകരിച്ച ബോളിവുഡ്​ ഗായിക കനിക കപൂറിനൊപ്പം വിരുന്നിൽ പ​ങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യ ന്ത് സിങ് രാഷ്​ട്രപതി ഭവനും സന്ദർശിച്ചു​. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക യാത്രാവിവരം മറച്ചു വെച്ചാണ്​ ലക്നൗവിൽ ഇൻറീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തത്​. ഇതിലാണ്​ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകൻ ദുഷ്യന്ത്​ സിങ്​ എം.പിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്തത്​.

പാർട്ടിക്ക്​ ശേഷം ദുഷ്യന്ത് സിങ് എം.പി രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പ​ങ്കെടുക്കുകയും പാർലമ​െൻറ്​ സെൻട്രൽ ഹാളിൽ വരികയും ചെയ്തിരുന്നു. കനികയെ ലഖ്​​നൗ കിങ് ജോർജ്​സ്​ മെഡിക്കൽ യൂനിവേസ്​റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനികക്ക്​ രോഗം സ്​ഥിരീകരിച്ചതോ​ടെ വസുന്ധരാ രാജെയും ദുഷ്യന്ത്​ സിങ്ങും​ നിരീക്ഷണത്തിൽ പ്രവേശിച്ചു.

കനിക കപൂർ


പത്ത്​ ദിവസം മുമ്പാണ്​ കനിക ലണ്ടനില്‍നിന്നും തിരിച്ചെത്തിയത്​. തുടർന്ന്​ കനികക്കും കുടുംബത്തിനും സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വർധിച്ച്​ വരികയാണ്​. ഇതുവരെ 211 പേർക്കാണ്​ ഇന്ത്യയിൽ കോവിഡ്​19 സ്ഥിരീകരിച്ചത്​. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood NewsKanika KapoormalayaloamIndia News
News Summary - Dushyant Singh, who attended Kanika Kapoor's party, also visited President's House
Next Story