Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മക്കൾ രാഷ്​ട്രീയം'...

'മക്കൾ രാഷ്​ട്രീയം' എം.ഡി.എം.കെയിലും; വൈകോയുടെ മകൻ ദുരൈ വയ്യാപുരി എം.ഡി.എം.കെ നേതൃപദവിയിലേക്ക്​

text_fields
bookmark_border
vaiko tamilnadu
cancel
camera_alt

വൈകോയും മകൻ ദുരൈ വയ്യാപുരിയും

ചെന്നൈ: വൈകോ നയിക്കുന്ന മറുമലർച്ചി ദ്രാവിഡ കഴക(എം.ഡി.എം.കെ)ത്തിലും 'മക്കൾ രാഷ്​ട്രീയം'. എം.ഡി.എം.കെ ആസ്​ഥാന സെക്രട്ടറിയായി വൈകോയുടെ മകൻ ദുരൈ വയ്യാപുരി നിയമിക്കപ്പെട്ടു. ചെന്നൈയിലെ പാർട്ടി ഒാഫിസായ 'തായക'ത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ നടന്ന രഹസ്യ വോ​െട്ടടുപ്പിൽ 106 പേരിൽ 104 പേർ ദുരൈ വയ്യാപുരിയുടെ നിയമനത്തെ അനുകൂലിച്ചു.

ദുരൈ വയ്യാപുരി ഭാരവാഹിയായത്​ 'മക്കൾ രാഷ്​ട്രീയ'ത്തി​െൻറ ഭാഗമല്ലെന്നും പ്രവർത്തകർ ആഗ്രഹിച്ചതി​െൻറ ഫലമാണെന്നും വൈകോ വിശദീകരിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി യോജിച്ച്​ പ്രവർത്തിച്ച്​ സംഘടനയെ ശക്തിപ്പെടുത്തുകയാണ്​ ലക്ഷ്യമെന്ന്​ 49കാരനായ ദുരൈ വയ്യാപുരി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMKDurai Vayyapuri
News Summary - Dure Vayyapuri, the son of Vaiko to MDMK leadership
Next Story