Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ കണക്കിന്​...

മോദിയെ കണക്കിന്​ കളിയാക്കി ​‘ഡ്യൂപ്ലിക്കേറ്റ്​ മോദി’

text_fields
bookmark_border
മോദിയെ കണക്കിന്​ കളിയാക്കി ​‘ഡ്യൂപ്ലിക്കേറ്റ്​ മോദി’
cancel

റാ​യ്​​പു​ർ: രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും മാ​ത്ര​മ​ല്ല, ന​ട​ത്ത​ത്തി​ലും സം​സാ​ര​ത്തി​ലു​മെ​ല്ലാം അ​ഭി​ന​ന്ദ​ൻ പ​ഥ​കി​നെ ക​ണ്ടാ​ൽ ന​രേ​ന്ദ്ര മോ​ദി​യെ​ന്നേ പ​റ​യൂ. ഛത്തി​സ്​​ഗ​ഢ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ന​വം​ബ​ർ 12ന്​ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന ന​ക്​​സ​ൽ സ്വാ​ധീ​ന മേ​ഖ​ല​യാ​യ ബ​സ്​​ത​റി​ൽ ഇ​പ്പോ​ൾ താ​രം അ​ഭി​ന​ന്ദ​ൻ പ​ഥ​കാ​ണ്. എ​ൻ.​ഡി.​എ​ക്കൊ​പ്പ​മാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ പ​ഥ​ക്​ ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ഇ​പ്പോ​ൾ മോ​ദി​യു​ടെ ഭാ​വ​ത്തി​ലും ഭാ​ഷ​യി​ലും മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്​ പ​ഥ​ക്. ബ​സ്​​ത​റി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ പ​ഥ​കി​നെ കാ​ണാ​നും കേ​ൾ​ക്കാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും ധാ​രാ​ളം പേ​ർ തി​ര​ക്ക്​ കൂ​ട്ടു​ന്നു.

​‘‘ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ പോ​കു​േ​മ്പാ​ൾ ‘അ​ച്ഛാ​ദി​ൻ എ​വി​ടെ?’ എ​ന്നാ​ണ്​ ജ​ന​ങ്ങ​ൾ എ​ന്നോ​ട്​ ചോ​ദി​ക്കു​ന്ന​ത്. താ​ൻ മോ​ദി​യാ​ണെ​ന്ന്​ ക​രു​തി​യാ​ണ്​ അ​വ​ർ എ​ന്നോ​ടി​ങ്ങ​നെ ​അ​ന്വേ​ഷി​ക്കു​ന്ന​ത്. കാ​ര​ണം ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​താ​യി​രു​ന്ന​ല്ലോ മോ​ദി​യു​ടെ വാ​ഗ്​​ദാ​നം’’ -പ​ഥ​ക്​ പ​റ​ഞ്ഞു. തെ​രു​വു​ക​ളി​ൽ ജ​നം കൂ​ടു​േ​മ്പാ​ൾ മോ​ദി​യു​ടെ അ​തേ ശൈ​ലി​യി​ൽ ‘മി​​ത്രോം (സു​ഹൃ​ത്തു​ക്ക​ളേ) എ​ന്ന അ​ഭി​സ​ം​ബോ​ധ​ന​യോ​ടെ​യാ​ണ്​ പ​ഥ​കി​​​െൻറ തു​ട​ക്കം.

അ​ച്ഛാ​ദി​ൻ ഒ​രി​ക്ക​ലും വ​രാ​ൻ പോ​കു​ന്നി​ല്ല. അ​ത്​ മോ​ദി​യു​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട്​ കോ​ൺ​ഗ്ര​സി​ന്​ വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും പ​ഥ​ക്​ അ​ഭ്യ​ർ​ഥി​ക്കു​ന്നു. വി​ദേ​ശ​ത്തു​ള്ള ക​ള്ള​പ്പ​ണം വീ​ണ്ടെ​ടു​ത്ത്​ 15 ല​ക്ഷം രൂ​പ ​ഒാ​രോ പൗ​ര​​​െൻറ​യും അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന മോ​ദി​യു​ടെ വാ​ഗ്​​ദാ​ന​ത്തെ ക​ണ​ക്കി​ന്​ ക​ളി​യാ​ക്കു​ന്നു​മു​ണ്ട്. ബ​സ്​​ത​ർ, ​ജ​ഗ്​​ദ​ൽ​പു​ർ, ദ​ന്തേ​വാ​ഡ, കോ​ണ്ട​ഗാ​വ്​ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​നു വേ​ണ്ടി​യു​ള്ള പ​ഥ​കി​​​െൻറ പ്ര​ചാ​ര​ണം.
എ​ന്നാ​ൽ, ഇ​ത്ത​രം ത​ട്ടി​പ്പി​ലൊ​ന്നും വോ​ട്ട​ർ​മാ​ർ വീ​ഴി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി ഭീ​മ മാ​ണ്ഡ​വി. യ​ഥാ​ർ​ഥ മോ​ദി​യെ​യും ഡ്യൂ​പ്ല​ി​ക്കേ​റ്റ്​ മോ​ദി​യെ​യും തി​രി​ച്ച​റി​യാ​ൻ അ​വ​ർ​ക്ക്​ ക​ഴി​യും. മോ​ദി​യു​ടെ ജ​ന​കീ​യ​ത വോ​ട്ടാ​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ ശ്ര​മ​മെ​ന്നും മാ​ണ്ഡ​വി കു​റ്റ​പ്പെ​ടു​ത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsDuplicate modi
News Summary - Duplicate modi mocked modi-India news
Next Story