Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pizz box
cancel
Homechevron_rightNewschevron_rightIndiachevron_rightറോഡിൽ...

റോഡിൽ ഭക്ഷണാവശിഷ്​ടങ്ങൾ തള്ളി; 80 കിലോമീറ്റർ തിരികെ​ വിളിച്ചുവരുത്തി യുവാക്കൾക്ക്​ പണികൊടുത്ത്​ നാട്ടുകാർ

text_fields
bookmark_border

മാലിന്യം റോഡിൽ വലിച്ചെറിയുക എന്നത്​ പലരുടെയും ശീലമാണ്​. പ്രത്യേകിച്ച്​ ഭക്ഷണാവശിഷ്​ടങ്ങൾ. കോവിഡ്​ കാലത്ത്​ യാത്രക്കാർ പലപ്പോഴും സുരക്ഷ കണക്കിലെടുത്ത്​ വാഹനങ്ങളിലിരുന്നാണ്​ ഭക്ഷണം കഴിക്കാറ്​. എന്നാൽ, മിക്കവരും ഇതി​െൻറ അവശിഷ്​ടങ്ങൾ പൊതുയിടങ്ങളിൽ തന്നെ തള്ളുകയാണ്​. ആ ശീലം ഇനി ഒഴിവാക്കുന്നതാണ്​ നല്ലത്​, പ്രത്യേകിച്ച്​ കർണാടകയിലൂടെയുള്ള യാത്രകളിൽ.

റോഡിൽ ഭക്ഷണാവശിഷ്​ടങ്ങൾ വലി​ച്ചെറിഞ്ഞ രണ്ട്​ യുവാക്കളെ 80 കി​േലാമീറ്റർ ദൂരം തിരികെ വിളിപ്പിച്ച്​ അവ നീക്കിപ്പിച്ചിരിക്കുകയാണ്​ നാട്ടുകാർ. കുടകി​െൻറ സൗന്ദര്യം ആസ്വദിക്കാനെത്തിയ രണ്ട്​ യുവാക്കൾക്കാണ്​​ മുട്ടൻപണി കിട്ടിയത്​​. ഇവർ യാത്രക്കിടെ പിസ കഴിച്ചശേഷം അതി​െൻറ​ പെട്ടിയും മറ്റു അവശിഷ്​ടങ്ങളും റോഡിലേക്ക്​ വലിച്ചെറിയുകയായിരുന്നു.

കുടക്​ ടൂറിസം ജനറൽ സെക്രട്ടറി മദെതിര തിമ്മയ്യ ഇത്​ കാണാനിടയായി. പെട്ടിയിൽ ഭക്ഷണം വാങ്ങിയതി​െൻറ ബില്ലും അതിൽ യുവാവി​െൻറ നമ്പറുമുണ്ടായിരുന്നു. ഇൗ സംഭവത്തിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ കഡഗാഡലു ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഇൗ പ്രദേശങ്ങൾ വൃത്തിയാക്കിയിരുന്നു. ഇവിടെയാണ്​ വീണ്ടും മാലിന്യം തള്ളിയത്​.

തിമ്മയ്യ ഉടൻ തന്നെ ബില്ലിലെ നമ്പറിൽ വിളിച്ച്​ മാലിന്യം നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഞങ്ങൾ 80 കി​േലാമീറ്റർ അകലെയാണെന്നും അത്​ മാറ്റാൻ സാധ്യമല്ലെന്നും പറഞ്ഞു. തുടർന്ന് തിമ്മയ്യ ഇവരുടെ നമ്പർ​ പൊലീസിൽ ഏൽപ്പിച്ചു. ഒപ്പം​ സമൂഹ മാധ്യമങ്ങളിലൂടെ നമ്പർ പരസ്യപ്പെടുത്തി വിഡി​േയായും ഇദ്ദേഹം പോസ്​റ്റ്​ ചെയ്​തു. ഇതോടെ യുവാക്കൾക്ക്​​ നിരവധി ഫോൺകോളുകളാണ്​ വന്നത്​. തുടർന്ന്​ ഇവർ 80 കിലോമീറ്റർ തിരികെയെത്തി​ മാലിന്യം നീക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food wastekarnataka roadPizza Boxes
News Summary - Dumped Pizza Boxes On Karnataka Road Made To Go Back 80Kms To Pick Up Trashade easy
Next Story