Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ രക്ഷിതാക്കൾ നഷ്​ടപ്പെട്ട വിദ്യാർഥികൾക്ക്​ പൂർണമായും ഫീസിളവ്​ നൽകുമെന്ന്​ ​ഡൽഹി യൂനിവേഴ്​സിറ്റി

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ രക്ഷിതാക്കൾ നഷ്​ടപ്പെട്ട വിദ്യാർഥികൾക്ക്​ പൂർണമായും ഫീസിളവ്​ നൽകുമെന്ന്​ ​ഡൽഹി യൂനിവേഴ്​സിറ്റി
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ രക്ഷിതാക്കൾ നഷ്​ടപ്പെട്ട വിദ്യാർഥികൾക്ക്​ പൂർണമായും ഫീസിളവ്​ നൽകുമെന്ന്​ ​ഡൽഹി യൂനിവേഴ്​സിറ്റി.​ രക്ഷിതാക്കളിൽ ഒരാൾ നഷ്​ടപ്പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കും.

കോവിഡിൽ രക്ഷിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ ലിസ്​റ്റ്​ തയാറാക്കാൻ സർവെ നടത്താൻ കോളജുകളോട്​ യൂനിവേഴ്​സിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ ഡീൻ ബലറാം പാനി മാധ്യമങ്ങളോട്​ പറഞ്ഞു.

ഫീസിളവിൽ പരീക്ഷാ ഫീസും ഉൾപ്പെടുത്തിയിട്ടു​ണ്ടെന്നും അധികൃതർ അറിയിച്ചു. കോവിഡിൽ രക്ഷിതാക്കൾ നഷ്​ടപ്പെ​ട്ടെന്ന്​ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതോടെ കുട്ടികൾ ഫീസിളവിന്​ അർഹരാകു​െമന്നും യൂനിവേഴ്​സിറ്റി അധികൃതർ പറഞ്ഞു.

വിദ്യാർഥികൾക്ക്​ ഫീസിളവ്​ നൽകുന്നതിനായി കോളജുകളിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്​. ഒപ്പം ചില എൻ.ജി.ഒകളെയും വിദ്യാർഥികൾക്ക് ​ വേണ്ടി കോളജുകൾ സമീപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsDelhi University​Covid 19
News Summary - DU To Provide Full Fee-Waiver To Students Who Lost Parents To Covid
Next Story