തീവ്രവാദികളെ കൊണ്ടുപോകാൻ ദേവീന്ദർ സിങ്ങിന് നൽകിയത് 12 ലക്ഷം
text_fieldsന്യൂഡൽഹി: കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളെ സഹായിക്കുന്നതിന് ഡിവൈ.എസ്.പി ദേവീന്ദർ സിങ ്ങിന് ലഭിച്ചത് 12 ലക്ഷം രൂപയെന്ന് പൊലീസ്. ഹിസ്ബുൽ തീവ്രവാദികളായ നവീദ് ബാബു, അൽത്താഫ് എന്നിവരെ ലക്ഷ് യസ്ഥാനത്തെത്തിക്കുന്നതിന് 12 ലക്ഷം രൂപ നൽകി. ഇവരെ ഷോപ്പിയാനിൽ നിന്നും പാകിസ്താനിലേക്ക് കടത്തുകയായിരുന്നു ദേവീന്ദറിെൻറ ദൗത്യം. ഇതിന് മുമ്പും ദേവീന്ദർ തീവ്രവാദികളെ സ്വന്തം വാഹനത്തിൽ കൊണ്ടുപോയതായി സൂചന ലഭിച്ചിട്ടുെണ്ടന്നും പൊലീസ് പറഞ്ഞു.
ദേവീന്ദറിനെ ഡി.ഐ.ജി അതുൽ ഗോയലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നിരവധി ആഴ്ചകളായി ദേവിന്ദറിൻെറ യാത്രകൾ ഉൾപ്പെടെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ദേവീന്ദർ സിങ്ങിെൻറ ശ്രീനഗർ ഇന്ദിര നഗറിലെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ അഞ്ച് ഗ്രനേഡുകളും മൂന്ന് എ.കെ.47 തോക്കുകൾ പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇദ്ദേഹം ചില വിവരങ്ങൾ വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കനത്ത സുരക്ഷാവലയമുള്ള ശ്രീനഗർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന ദേവീന്ദർ സിങ് ശനിയാഴ്ചയാണ് യാത്രാമധ്യേ ഹിസ്ബുൽ മുജാഹിദീൻ ഭീകരരായ നവീദ് ബാബു, അൽത്താഫ് എന്നിവരോടാപ്പം അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽനിന്ന് രണ്ട് എ.കെ.47 തോക്കുകൾ പിടിച്ചെടുത്തിരുന്നു. കശ്മീരിൽ 12 ഓളം പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പിടിയിലായ നവീദ് ബാബു. ദേവീന്ദർ സിങ്ങും നവീദും തമ്മിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
