Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
statue
cancel
camera_alt

ആദി ശങ്കരാചാര്യ സ്​തൂപത്തിന്​ മുകളിലെ പതാക 

Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ആദി...

കർണാടകയിൽ ആദി ശങ്കരാചാര്യ സ്​തൂപത്തിലെ വിവാദ കൊടി; പിന്നിൽ മദ്യപാനിയെന്ന്​ പൊലീസ്​

text_fields
bookmark_border

ബംഗളൂരു: കർണാടകയിലെ ​ക്ഷേത്ര നഗരിയായ ശൃംഗേരിയിൽ ആദി ശങ്കരാചാര്യ സ്​തൂപത്തിന്​ മുകളിൽ കൊടി പ്രത്യക്ഷപ്പെട്ട സംഭവത്തിലെ പ്രതി മദ്യപാനിയെന്ന്​ പൊലീസ്​. 28കാരനായ മിലിന്ദ്​ അബദ്ധത്തിൽ ചെയ്​ത പ്രവൃത്തിയാണിതെന്നും പ്രസ്​തുത കൊടി എസ്​.ഡി.പി.​െഎയുടേതല്ലെന്നും പൊലീസ്​ വ്യക്തമാക്കി.

ബംഗളൂരുവിലെ അക്രമസംഭവങ്ങൾക്ക്​ പിന്നാലെ ശൃംഗേരിയിൽ പതാക വിവാദമുയർന്നത്​ പ്രദേശത്ത്​ സംഘർഷ ഭീതിയുയർത്തിയിരുന്നു. സംഘ്​പരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തുകയും സംഭവത്തിന്​ പിന്നിൽ എസ്​.ഡി.പി.​െഎ ആണെന്ന ആരോപണമുയർത്തുകയും ചെയ്​തതിന്​ പിന്നാലെയാണ്​ പൊലീസ്​ പ്രതിയെ പൊക്കിയത്​.

ശൃംഗേരി ജാമിഅ മസ്​ജിദിൽനിന്ന്​ കഴിഞ്ഞ മീലാദ്​ ഫെസ്​റ്റിവലിന്​ ഉപയോഗിച്ച കൊടിയെടുത്ത പ്രതി മദ്യലഹരിയിൽ വീരപ്പഗൗഡ സർക്കിളിലെ ​ശ്രീശങ്കരാചാര്യ സ്​തൂപത്തിൽ കൊണ്ടിടുകയായിരുന്നുവെന്ന്​ ചിക്കമകളൂരു എസ്​.പി ഹക്കയ്​ അക്ഷയ്​ മചീന്ദ്ര പറഞ്ഞു. കൂലിപ്പണിക്കാരനായ മിലിന്ദ്​ മഴയിൽനിന്ന്​ രക്ഷപ്പെടാൻ കൊടി ഉപയോഗിക്കുകയായിരുന്നെന്നും അത്​ ഒരു ​ൈദവവുമായി ബന്ധപ്പെട്ട കൊടിയാണെന്ന്​ മനസ്സിലായപ്പോൾ മറ്റൊരു ദൈവത്തിന്​ മേൽ ചാർത്തുകയായിരുന്നെന്നുമാണ്​ യുവാവി​െൻറ മൊഴിയെന്ന്​ പൊലീസ്​ വെളിപ്പെടുത്തി​.

വിവാദ സംഭവത്തിൽ കേ​െസടുത്ത ശൃംഗേരി പൊലീസ്​​ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പ്രതിയെ പിടികൂടിയത്​. ചിക്കമകളൂരുവിലെ ശൃംഗേരിയിൽ തുംഗ നദിക്കരയിലാണ്​ ആദിശങ്കരാചാര്യൻ സ്​ഥാപിച്ച ആദ്യമഠം സ്​ഥിതി ചെയ്യുന്നത്​. ശൃംഗേരി മഠം ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ്​.

സ്​തൂപത്തിൽ കൊടി കണ്ടെത്തിയതോടെ ശൃംഗേരിയിൽ മനഃപൂർവം പ്രശ്​നം സൃഷ്​ടിക്കാനുള്ള ശ്രമം നടക്കുകയാണെന്ന്​ ആരോപിച്ച്​ സംഘ്​പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട ചിക്കമകളൂരു എം.പി ശോഭ കരന്ദ്​ലാ​െജ എസ്​.ഡി.പി.​െഎയുടെ അസഹിഷ്​ണുത പരമാവധിയിലെത്തിയിരിക്കുകയാണെന്ന്​ ആരോപിക്കുകയും ചെയ്​തു.


സംഭവത്തി​െൻറ നിജസ്​ഥിതി പൊലീസ്​ വെളിപ്പെടുത്തിയിട്ടും എസ്​.ഡി.പി.​െഎക്കെതിരായ ആരോപണ ട്വീറ്റ്​ ബി.ജെ.പി എം.പി പിൻവലിച്ചിട്ടില്ല. മംഗളൂരു സംഘർഷം, മൈസൂരുവിൽ കോൺഗ്രസ്​ എം.എൽ.എ തൻവീർ സേട്ടിനെതിരായ വധശ്രമം, ബംഗളൂരു പദരായനപുര സംഘർഷം, ബംഗളൂരു കെ.ജി ഹള്ളി, ഡി.ജി ഹള്ളി അക്രമം, ശൃംഗേരിയിൽ ആദി ശങ്കരാചാര്യ പ്രതിമയിൽ കൊടിനാട്ടിയ സംഭവം എന്നിവയിൽ എസ്​.ഡി.പി.​െഎ പങ്ക്​ തെളിഞ്ഞതായും ബി.ജെ.പി എം.പി ആരോപിച്ചു.

സംഭവത്തിൽ തങ്ങൾക്ക്​ പങ്കില്ലെന്നും സംഭവം ​െവറുമൊരു കീറത്തുണി വിവാദമാണെന്നും എസ്​.ഡി.പി.​െഎ സംസ്​ഥാന പ്രസിഡൻറ്​ ഇല്യാസ്​ മുഹമ്മദ്​ തു​െമ്പ പ്രതികരിച്ചിരുന്നു. ബംഗളൂരുവിലെ അക്രമസംഭവങ്ങൾക്ക്​ പിന്നാലെ സംഘടനയെ ലക്ഷ്യമിട്ട്​ ചിലർ നീങ്ങുകയാണ്​. തങ്ങളല്ല, സംഘ്​പരിവാറും ബി.ജെ.പിയുമാണ്​ വർഗീയ സംഘർഷത്തിന്​ കോപ്പുകൂട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statuesdpishrinkeriadi shankaracharyakaranatka
News Summary - drunken man behind the shrinkeri statue controversy
Next Story