ന്യൂഡൽഹി: മദ്യലഹരിയിൽ സുഹൃത്തുമായി വഴക്കിട്ട 24കാരി കെട്ടിടത്തിെൻറ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. വടക്കു പടിഞ്ഞാറ് ഡൽഹിയിൽ മുഖർജി നഗർ മേഖലയിലാണ് സംഭവം.
മുഖർജി നഗർ ഭാഗത്തെ ഒരു വീട്ടിൽ നടന്ന സുഹൃത്സൽക്കാരത്തിൽ പെങ്കടുക്കാൻ സുഹൃത്തിനോടൊപ്പമാണ് യുവതി എത്തിയത്. അവിടെ നിന്നും മദ്യപിച്ച യുവതി സുഹൃത്തിനോട് വഴക്കിടുകയും തുടർന്ന് കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. എന്നാൽ, ഇതിനിടയാക്കിയ സാഹചര്യം വ്യക്തമല്ല.
മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഡൽഹി പൊലീസ്.