Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യപിച്ച​ സ്​ത്രീ...

മദ്യപിച്ച​ സ്​ത്രീ അമ്മക്കും സഹോദരനും നേരെ വെടിയുതിർത്തു

text_fields
bookmark_border
woman-pointing-gun
cancel

ന്യൂഡൽഹി: മദ്യാസക്​തിയിലായിരുന്ന​ സ്​ത്രീ അമ്മക്കും സഹോദരനും നേരെ വെടിയുതിർത്തു. വ്യാഴാഴ്​ച അർധ രാത്രിയായിരുന്നു സംഭവം. ഡൽഹിയിലെ ഡിഫൻസ്​ കോളനിയിൽ താമസിക്കുന്ന 47 വയസ്സുകാരിയായ സംഗീത മദ്യപിച്ച്​ ലക്ക്​ കെട്ട്​ മാതാവിനും സഹോദരനും നേരെ വെടിയുതിർക്കുയായിരുന്നു. ലൈസൻസുള്ള തോക്കാണ്​​ ​ സ്​ത്രീ ഉപയോഗിച്ചത്​.

മൂവരും തമ്മിൽ സ്വത്ത്​ ഭാഗം വെക്കുന്നതുമായി ബന്ധ​െപട്ട വാക്കേറ്റമുണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു. മാതാവ്​ ഗീതയും സഹോദരൻ ഹരസരണും​ നിസാര പരിക്കുകളോടുകൂടി ആശുപത്രിയിലാണ്​. സംഗീതയെ ചോദ്യം ചെയ്യുന്നതിനായി കസ്​റ്റഡിയിലെടുത്ത പൊലീസ് അവരെ മെഡിക്കൽ പരിശോധനക്ക്​ വിധേയയാക്കി​.​ അക്രമിക്കാനുപയോഗിച്ച തോക്ക്​ പിടിച്ചെടുക്കുകയും ലൈസൻസ്​ റദ്ദാക്കുകയും ചെയ്​തതായി ഡെപ്യൂട്ടി കമീഷ്​ണർ റോമിൽ ബാനിയ പറഞ്ഞു.

അക്രമത്തിന്​ പിന്നിലെ കാരണം വ്യക്​തമല്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. സ്വത്ത്​ വിഭജിക്കുന്നതിൽ വന്ന തർക്കമായിരിക്കാം ഇതിലേക്ക്​ നയിച്ചതെന്ന​ അനുമാനമാണ്​ പൊലീസി​നുള്ളത്​. ഡോക്​ടർമാരുടെ സമ്മതത്തോടുകൂടി ഇരുവരെയും ഉടൻ ചോദ്യം ചെയ്യുമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsDrunk Womanmalayalam news
News Summary - Drunk woman shoots at mother, brother in Delhi- India News
Next Story