Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് ലക്കുകെട്ട് ട്രാൻസ്‌ഫോമറിൽ കയറി; യുവാവിന് ഗുരുതര പൊള്ളലേറ്റു

text_fields
bookmark_border
മദ്യപിച്ച് ലക്കുകെട്ട് ട്രാൻസ്‌ഫോമറിൽ കയറി; യുവാവിന് ഗുരുതര പൊള്ളലേറ്റു
cancel



ചെന്നൈ: മദ്യപിച്ച് ലക്കുകെട്ട് ട്രാൻസ്‌ഫോമറിൽ കയറി ഹൈടെൻഷൻ കമ്പിയിൽ കടിച്ച യുവാവിന് ഗുരുതര പൊള്ളലേറ്റു.

ചിന്നമങ്കോട് സ്വദേശി ധർമ്മദുരൈക്കാണ് (33) പൊള്ളലേറ്റത്. തിരുവള്ളൂർ ജില്ലയിലാണ് സംഭവം. കുടുംബ വഴക്കിനെതുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ ഇയാൾ അസ്വസ്ഥനായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ട ഇയാൾ, ഭാര്യാസഹോദരന്മാർക്കെതിരെ പരാതി നൽകാൻ പലതവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചിരുന്നതായും പറയുന്നു. ബുധനാഴ്ച മദ്യലഹരിയിലാണ് ധർമ്മദുരൈ പൊലീസ് സ്റ്റേഷനിലെത്തിയതെന്നും കാത്തിരിക്കാൻ പറഞ്ഞതോടെ പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് പുറത്തിറങ്ങി കെട്ടിടത്തിന് എതിർവശത്തുള്ള ട്രാൻസ്‌ഫോമറിൽ കയറുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകളും പൊലീസും ചെയ്യരുതെന്ന് അഭ്യർഥിച്ചിട്ടും ധർമ്മദുരൈ ഹൈടെൻഷൻ വയർ കടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ധർമ്മദുരൈയെ എളവൂർ ആശുപത്രിയിലും തുടർന്ന് കിൽപ്പോക്ക് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drunk Tamil Nadu man climbs transformer, bites high-tension wire over spat with wife
Next Story