വിമാനത്തിൽ യാത്രക്കാരന്‍റെ മോശം പെരുമാറ്റം; എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്‍റെ ശ്രമം. ഡൽഹി- ബംഗളൂരു ഇൻഡിഗോ (6ഇ 308) വിമാനത്തിലെ 40 വയസുകാരനായ യാത്രക്കാരനാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. യാത്രക്കാരൻ മദ്യപിച്ചിരുന്നതായി വിമാനകമ്പനി അധികൃതർ വ്യക്തമാക്കി.
ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെ 7.56നാണ് സംഭവം. വാതിൽ തുറക്കാൻ ശ്രമിക്കുന്ന വിവരം കാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരനെ തടയുകയുമായിരുന്നു.
ബംഗളൂരു വിമാനത്താവളത്തിൽ വിമാനം എത്തിയതിന് പിന്നാലെ യാത്രക്കാരനെ സി.ഐ.എസ്.എഫിന് കൈമാറി. കാൺപൂർ നവാബ്ഗഞ്ച് സ്വദേശി ആർ. പ്രതീകാണ് അറസ്റ്റിലായത്.
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വിമാനകമ്പനി അറിയിച്ചു. വിമാനയാത്രക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ വർഷത്തെ മാർച്ച വരെയുള്ള കണക്ക് പ്രകാരം മോശമായി പെരുമാറിയ എട്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

