Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ ബിസിനസ്...

എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ യാത്രക്കാരിക്ക് മേൽ മദ്യപൻ മൂ​ത്രമൊഴിച്ച സംഭവത്തിൽ ഒടുവിൽ പരാതി നൽകി കമ്പനി

text_fields
bookmark_border
Air India
cancel

ന്യൂഡൽഹി: വനിത യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പരാതി നൽകി എയർ ഇന്ത്യ. ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിലാണ് പരാതി നൽകിയത്. അതേസമയം, യാത്രക്കാരനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾ​പ്പെടുത്താൻ പ്രത്യേക കമ്മിറ്റിക്ക് എയർ ഇന്ത്യ രൂപംനൽകി.

തനിക്കുണ്ടായ മോ​ശം അനുഭവത്തെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരന് യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാബിൻ ക്രൂവിനോട് ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചുവെങ്കിലും വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം യാത്രക്കാരൻ സ്വതന്ത്ര്യനായി പുറത്ത് പോയെന്ന് യുവതി പറയുന്നു.

യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. തന്റെ വസ്ത്രത്തിലും, ബാഗിലും ഷൂസിലും മൂത്രമായെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ പൈജാമയും സ്ലിപ്പറുകളും കാബിൻ ക്രൂ നൽകിയെന്നും അത് ധരിച്ച് ക്രൂവിന്റെ സീറ്റിലിരുന്നാണ് താൻ യാത്ര ചെയ്തതെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaUS-India Flight
News Summary - Drunk man pees on female passenger in business class of Air India US-India flight: Report
Next Story