Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് യൂനിഫോം അഴിച്ച് വലിച്ചെറിഞ്ഞു; പൊലീസ് കോൺസ്റ്റബിളിന് സസ്‍പെൻഷൻ

text_fields
bookmark_border
Police
cancel

ഹർദ: മദ്യപിച്ച് യൂനിഫോം അഴിച്ച് റോഡിലെ കാഴ്ചക്കാർക്ക് നേരെയെറിഞ്ഞ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മധ്യ​പ്രദേശിലെ ഹർദ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സുശീൽ മാണ്ഡവി എന്ന പൊലീസ് കോൺസ്റ്റബിളിനാണ് സസ്‍പെൻഷൻ ലഭിച്ചത്. മദ്യപിച്ച് നടത്തിയ പ്രവർത്തികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സസ്‍പെൻഡ് ചെയ്തത്.

മദ്യപിച്ച പൊലീസ് കോൺസ്റ്റബിളും ഷർട്ടിടാത്ത മറ്റൊരാളും തമ്മിൽ ഹാർദ ടൗണിൽ രതൂക്ഷ തർക്കം നടന്നു. തർക്കത്തിനിടെ കോൺസ്റ്റബിൾ മുട്ടിലിരുന്ന് യൂനിഫോം അഴിക്കുകയും കാഴ്ചക്കാർക്ക് നേരെ എറിയുകയും ചെയ്തു. പിറകെ പാന്റും അഴിച്ചു. അപ്പോഴും തർക്കം തുടരുകയായിരുന്നു.

ആറ് മാസം മുമ്പ് മദ്യപിച്ച് അപകടമുണ്ടാവുകയും മാണ്ഡവിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നെന്നും അതിനു ശേഷഒ അദ്ദേഹം കൗൺസിലിങ്ങിലായിരുന്നെന്നും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Drunk' Madhya Pradesh Cop Takes Off Uniform, Throws It At Onlookers, Suspended
Next Story