മദ്യ ലഹരിയിൽ മകനെതിരെ എറിയാൻ ശ്രമിച്ച ബോംബ് പൊട്ടി പിതാവ് മരിച്ചു
text_fieldsന്യൂഡൽഹി: മദ്യലഹരിയിൽ മകനുനേരെ എറിഞ്ഞ ബോംബ് സമീപത്തുവെച്ച് പൊട്ടിത്തെറിച്ച് പിതാവ് മരിച്ചു. ഷെയ്ഖ് മത്ലബ്(65)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ഷെയ്ഖ് നാസർ ആർ.ജി കർ ആശുപത്രിയിൽ ചികിത്സയിലാണ്. നോർത്ത് കൽക്കത്തയിലെ കാശിപൂർ റോഡിൽ വെള്ളിയാഴ്ച വൈകുന്നേരം 3.30നായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ: മദ്യപിച്ച് വീട്ടിലെത്തുന്ന ഷെയ്ഖ് മത്ലബ് കുടുംബവുമായി കലഹം പതിവാണ്. വെള്ളിയാഴ്ചയും ഇയാൾ മദ്യപിച്ചെത്തി. ഫാക്ടറി തൊഴിലാളിയായ മകൻ ജോലി കഴിഞ്ഞെത്തിയതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ ഷെയ്ഖ് മത്ലബ് കൈയ്യിൽ കരുതിയ ക്രൂഡ് ബോംബ് മകനെതിരെ എറിയാനൊരുങ്ങി. ഷെയ്ഖ് നാസിർ പിതാവിനെ തടയാൻ ശ്രമിച്ചെങ്കിലും ബോംബ് താഴെ വീണ് സമീപത്തുനിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
വലിയ സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് മത്ലബ് മരിച്ചിരുന്നു. സ്ഫോടനത്തിൽ ഷെയ്ഖ് നാസിറിെൻറ കൈവിരലുകൾ നഷ്ടപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി ഇയാളെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഷെയ്ഖ് മത്ലബിന് ബോംബ് ലഭിച്ചത് എവിടെനിന്നാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

