Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട ലോറി ഓട്ടോയിൽ ഇടിച്ചുകയറി; ആറുപേർ മരിച്ചു

text_fields
bookmark_border
ഒരാളുടെ നില ഗുരുതരം, ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്
നിയന്ത്രണംവിട്ട ലോറി ഓട്ടോയിൽ ഇടിച്ചുകയറി; ആറുപേർ മരിച്ചു
cancel

വാറങ്കൽ: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു. തെലങ്കാന വാറങ്കൽ-ഖമ്മം ദേശീയ പാതയിലാണ് അപകടം. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് വാറങ്കൽ പൊലീസ് പറഞ്ഞു. മരിച്ച ആറുപേരും ഓട്ടോ യാത്രക്കാരാണ്.

ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ, രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ജബോതു കുരേരി (25), നിതിൻ മണ്ഡല് (12), അർജുൻ മണ്ഡല് (20), സുരേഷ് കുരേരി (30), രൂപ്ചന്ദ് ദാമിൻ (35) എന്നിവരാണ് മരിച്ചത്. വാറങ്കലിലെ ലേബർ കോളനിയിലെ താമസക്കാരായ ഇവർ വനത്തിൽ നിന്ന് തേൻ ശേഖരിച്ച് വിൽപന നടത്തിവരികയായിരുന്നു. ഇവരുടെ സഹയാത്രികൻ അമീർ ദാമിനെ (18) പരിക്കുകളോടെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മഹബൂബാബാദ് ജില്ലയിലെ തോറൂറിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച വാറങ്കൽ പോലീസ് കമ്മീഷണർ എ.വി.രംഗനാഥ് എ.സി.പി സുരേഷിനും സംഘത്തിനും നിർദേശം നൽകി. സ്ഥിരം അപകട മേഖലയായ ഇവിടെ സ്പീഡ് ബ്രെയ്ക്കറുൾപ്പെടെയുള്ള ട്രാഫിക് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk driver crashes lorry into auto-rickshaw in Telangana, leaves six dead
Next Story