മദ്യപിച്ച് ലക്കുകെട്ട് നടുറോട്ടിൽ മൂത്രമൊഴിച്ച് യു.പി പൊലീസുകാരൻ; വിഡിയോ വൈറലായതോടെ സസ്പെൻഷൻ
text_fieldsലഖ്നോ: മദ്യപിച്ച് ലക്കുകെട്ട് തിരക്കേറിയ റോഡിൽ പരസ്യമായി മൂത്രമൊഴിച്ച് യു.പി പൊലീസുകാരൻ. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം.
ആഗ്രയിലെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീദ് നഗർ പൊലീസ് ഔട്ട്പോസ്റ്റിന് മുന്നിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബബ്ലു ഗൗതം എന്ന ഹെഡ് കോൺസ്റ്റബിളാണ് പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയത്. രാത്രി മദ്യപിച്ച് ലക്കുകെട്ടുറങ്ങിയ ഇയാൾ രാവിലെ എണീറ്റ് നേരെ റോട്ടിലേക്കിറങ്ങി മൂത്രമൊഴിക്കുകയായിരുന്നു. പലരും ഇത് ചിത്രീകരിക്കുന്നുണ്ടെന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ.
ബബ്ലു ഗൗതത്തെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ആഗ്ര പൊലീസ് കമീഷണർ അറിയിച്ചു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

