Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോത്തുകള്‍...

പോത്തുകള്‍ 'ഫിറ്റായത്​' പാരയായി; വെള്ളടാങ്കിൽ നിന്ന്​ നൂറോളം മദ്യക്കുപ്പികൾ- ഗുജറാത്തിൽ മൂന്ന്​ കർഷർ പിടിയിൽ

text_fields
bookmark_border
പോത്തുകള്‍ ഫിറ്റായത്​ പാരയായി; വെള്ളടാങ്കിൽ നിന്ന്​ നൂറോളം മദ്യക്കുപ്പികൾ- ഗുജറാത്തിൽ മൂന്ന്​ കർഷർ പിടിയിൽ
cancel
camera_alt

പ്രതീകാത്​മകചിത്രം

അഹമ്മദാബാദ്: മദ്യം കലർന്ന വെള്ളം കുടിച്ചതോടെ പോത്തുകൾ 'ഫിറ്റായി'. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ പോത്തുകൾ വെള്ളംകുടിക്കുന്ന ടാങ്കിൽ നിന്ന്​ കണ്ടെത്തിയത്​ നൂറോളം മദ്യക്കുപ്പികൾ. അതോടെ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ അനധികൃത മദ്യവിൽപന നടത്തിയ മൂന്ന്​ കർഷകർ പിടിയിലുമായി.

ഗാന്ധിനഗർ ജില്ലയിലെ ചിലോഡയിലാണ്​ സംഭവം. കർഷകരായ ദിനേശ്​, അംബറാം, രവി ഠാക്കുർ എന്നിവരാണ്​ പിടിയിലായത്​. മദ്യം കലർന്ന വെള്ളം കുടിച്ച് പോത്തുകള്‍ വിചിത്രമായി പെരുമാറുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്തതോടെ കാര്യമറിയാതെ കർഷകർ മൃഗഡാക്​ടറെ കൊണ്ടുവന്ന്​ പരിശോധിപ്പിക്കുകയായിരുന്നു. അസുഖമൊന്നും ഉള്ളതായി കണ്ടെത്താനാകാത്തതിനാൽ പോത്തുകൾ കഴിച്ച ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു.

വെള്ളത്തിന് പ്രത്യേക മണവും നിറംമാറ്റവും കണ്ടതോടെ പോത്തുകള്‍ കുടിച്ച വെള്ളത്തില്‍ മദ്യം കലര്‍ന്നിട്ടുണ്ടെന്ന്​ ഡോക്ടര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വെള്ളം ശേഖരിച്ചുവെക്കുന്ന ടാങ്ക്​ പരിശോധിച്ചപ്പോളാണ്​ അതിൽ സൂക്ഷിച്ചിരിക്കുന്ന അനധികൃത മദ്യശേഖരം കണ്ടെത്തിയത്​. 101 മദ്യക്കുപ്പികളാണ്​ വെള്ളത്തിൽ ഇറക്കിവെച്ചിരുന്നത്​. ഇതിൽ ചില കുപ്പികൾ പൊട്ടിയിരുന്നു. അതിൽ നിന്നുള്ള മദ്യം കലർന്ന വെള്ളമാണ്​ പോത്തുകൾ കുടിച്ചത്​. മൃഗഡോക്​ടർ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധന നടത്തി മദ്യക്കുപ്പികൾ പിടിച്ചെടുക്കുകയുമായിരുന്നു. പിടിച്ചെടുത്ത മദ്യത്തിന് 35,000 രൂപയോളം വിലവരുമെന്ന് പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal liquorfunny animal newsillegal alcohol
News Summary - Drunk buffaloes uncover hidden stash of illegal alcohol, 3 farmers arrested
Next Story