Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​: നിയമ​...

മയക്കുമരുന്ന്​: നിയമ​ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ

text_fields
bookmark_border
മയക്കുമരുന്ന്​: നിയമ​ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ
cancel

ന്യൂഡൽഹി: മയക്കുമരുന്നിനെതിരായ നടപടികൾ ശക്​തിപ്പെടുത്തുന്നതി​ന്​ മയക്കുമരുന്ന്​ ഉപയോഗം തടയൽ നിയമത്തിൽ​ ഭേദഗതിക്കൊരുങ്ങി കേന്ദ്രം. 'ഡാർക്ക് വെബ്'(ഇൻറർനെറ്റ്​ അധോലോകം) വഴി മയക്കുമരുന്ന് വ്യാപനം തടയുന്നതിന്​ കൂടി ഉദ്ദേശിച്ചാണ്​ 1985ലെ നാർകോട്ടിക്​ ആക്​ട്​ ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത്​.

നിയമ ഭേദഗതി സാധ്യമാക്കാൻ പുതിയ നോഡൽ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രാഥമിക പദ്ധതിക്ക്​ രൂപം കൊടുത്തതായി 'ഇക്കണോമിക്​ ടൈംസ്'​ വാർത്ത വെബ്​സൈറ്റ്​ റിപ്പോർട്ട്​ ചെയ്​തു​. നിയമം ശക്​തമായി നടപ്പിലാക്കുന്നതിനും അന്വേഷണ പൂർത്തീകരണത്തിനും കേന്ദ്ര-സംസ്​ഥാന സർക്കാറുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏകോപിപ്പിക്കണമെന്നും പ്രാഥമിക പദ്ധതിയിൽ നിർദേശിക്കുന്നു. ഇതിനെ ആഭ്യന്തര വകുപ്പിന്​ കീഴിൽ ശക്​തിപ്പെടുത്തണമെന്നും നിർദേശമുണ്ട്​.

മയക്കുമരുന്ന്​ തടയൽ നിയമം (നാർകോട്ടിക്​ ഡ്രഗ്​സ്​ ആൻഡ്​ സൈകോട്രോപിക്​ സബ്​സ്​റ്റൻസസ്​ ആക്​ട്​ -1985) ഭേദഗതി ചെയ്യുന്നത്​ സംബന്ധിച്ച്​ വിവിധ മന്ത്രാലയങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ റവന്യു മന്ത്രാലയത്തിന്​ കീഴിലാണ്​ മയക്കുമരുന്നിനെതിരായ നടപടികൾ. പുതിയ നോഡൽ ഏജൻസി നിർദേശത്തോട്​ റവന്യു വകുപ്പ്​ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മ​ന്ത്രാലയവും ഇത്​ സംബന്ധിച്ച്​ പ്രതികരിച്ചിട്ടില്ല. ബംഗളൂരുവിലും മുംബൈയിലും നാർകോട്ടിക്​ കൺട്രോൾ ബ്യൂറോ വ്യാപക മയക്കുമരുന്ന്​ വേട്ട നടത്തിയ പശ്ചാത്തലത്തിലാണ്​ നിയമഭേദതിയെ കുറിച്ച്​ ആവശ്യം ശക്​തമായി ഉയർന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs Case
News Summary - Drugs: The Central Government is ready to amend the law
Next Story