സമീർ വാങ്കഡെയുടെ ടീം റോളക്സ് വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി മയക്കുമരുന്ന് കേസ് പ്രതി
text_fieldsന്യൂഡൽഹി: മുൻ എൻ.സി.ബി ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തൽ. വാങ്ക്ഡെയെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് എൻ.സി.ബി ടീമിനെതിരെ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷ് പൗരനാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
തന്റെ 30 ലക്ഷം രൂപയുടെ റോളക്സ് വാച്ച് വാങ്കഡെയുടെ അടുത്ത അനുയായി മോഷ്ടിച്ചുവെന്നാണ് പരാതി. ഇയാൾ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായപ്പോഴായിരുന്നു മോഷണം. ആഷിഷ് രഞ്ജൻ എന്നയാളാണ് മോഷണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ആഡംബര വാച്ച് കിട്ടിയതുമായി ബന്ധപ്പെട്ട് എൻ.സി.ബിയുടെ വിജിലൻസ് ടീം വാങ്കഡെക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, വാങ്കഡെക്ക് എവിടെ നിന്ന് വാച്ച് കിട്ടിയെന്ന് പറയാൻ സാധിച്ചിരുന്നില്ല. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായപ്പോൾ തന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കളിൽ റോളക്സ് വാച്ച് ഉൾപ്പെടുത്തിയില്ലെന്നാണ് ബ്രിട്ടീഷ് പൗരൻ വ്യക്തമാക്കുന്നത്.

