Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് ഉപയോഗം: ശ്രദ്ധകപൂറിന്റെ സഹോദരന് ജാമ്യം

text_fields
bookmark_border
Siddhanth Kapoor
cancel
Listen to this Article

ബംഗളൂരു: മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ സിദ്ധാന്ത് കപൂറിന് ജാമ്യം. സിദ്ധാന്തിനൊപ്പം അറസ്റ്റിലായ നാലുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടുകൂടിയാണ് ജാമ്യം ലഭിച്ചത്.

ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് സിദ്ധാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലാകുന്നത്. പാർട്ടിക്കെത്തിയ 35 അതിഥികളെയും പൊലീസ് ​വൈദ്യ പരിശോധനക്ക് വിധേയരാക്കിയിരുന്നു. അതിൽ ആറുപേർ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ലെങ്കിലും സമീപ പ്രദേശത്തു നിന്ന് എം.ഡി.എം.എയും കഞ്ചാവും നശിപ്പിച്ച നിലയിൽ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ആരാണ് നശിപ്പിച്ചതെന്ന് കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drug use: Shraddhakpur's brother, Siddhanth Kapoor released on bail
Next Story