Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ ഡ്രഗ്​...

പഞ്ചാബിൽ ഡ്രഗ്​ ഇൻസ്​പെക്​ടറെ വെടിവെച്ച്​ കൊന്നു

text_fields
bookmark_border
Neha
cancel

ചണ്ഡീഗഡ്​: പഞ്ചാബിലെ ഖരാറിൽ ഡ്രഗ്​ ഇൻസ്​പെക്​ടറെ വെടിവെച്ച്​ കൊന്നു. ഡ്രഗ്​ ഇൻസ്​പെക്​ടർ ​നേഹ ഷൂരിയാ​ണ്​ ത ൻെറ ഓഫീസിൽ വെച്ച്​ വെടിയേറ്റ്​ മരിച്ചത്​.

പ്രതി ഓഫീസിലെത്തി നേഹക്ക്​ നേരെ രണ്ടു തവണ വെടിയുതിർക്കുകയായിരു ന്നു. സംഭവശേഷം ഇയാൾ ഓടി രക്ഷ​പ്പെടാൻ ശ്രമിച്ചു. നാട്ടുകാർ തടഞ്ഞുവെച്ചതോടെ സ്വയം വെടിവെച്ചു. ഉടൻ സംഭവസ്​ഥലത്തെത്തിയ പൊലീസ്​ പ്രതിയെ പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്​സയിലിരിക്കുന്ന പ്രതി അപകടനില തരണം ചെയ്​തിട്ടുണ്ട്​.

ഖരാറിലെ ഡ്രഗ്​ ആൻറ്​ ഫുഡ്​ കെമിക്കൽ ലബോറട്ടറിയിൽ സോണൽ ലൈസൻസിങ്​ ഓഫീഷ്യലായിരുന്നു​ നേഹ. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി പ്രതിക്ക്​ തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പൊലീസിനോട്​ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug inspectorshot diedmalayalam news
News Summary - Drug Inspector Shot Dead In Her Office In Punjab - India News
Next Story