Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു...

ബംഗളൂരു വിമാനത്താവളത്തിൽ ഒരു കോടിയുടെ മയക്കുമരുന്ന്​ പിടികൂടി

text_fields
bookmark_border
drug mafiya
cancel

ബംഗളൂരു: ബംഗളൂരു അന്താരാഷ്​ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ഒരുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്​ പിടികൂടി. മസാജ്​ യന്ത്രത്തിനകത്ത്​ ഒളിപ്പിച്ച നിലയിൽ വിവിധ നിറത്തിലുള്ള എം.ഡി.എം.എ ഗുളികകളാണ്​ പിടിച്ചെടുത്തത്​. ബെൽജിയത്തിൽനിന്നാണ്​ 1.98 കിലോ ഗ്രാം മയക്ക​ുമരുന്ന്​ അടങ്ങുന്ന പാക്കേജ്​ എത്തിയത്​. അന്താരാഷ്​ട്ര ബന്ധമുള്ള മയക്കുമരുന്ന്​ റാക്കറ്റി​െൻറ ബംഗളൂരുവിലെ ഏജൻറുകൾക്കായി എത്തിച്ചതാണ്​ പാക്കേജ്​ എന്നാണ്​ കസ്​റ്റംസ്​ അധികൃതർ നൽകുന്ന വിവരം.

ഇലക്​ട്രിക്​ ഫൂട്ട്​ മസാജ്​ യന്ത്രത്തി​െൻറ അകത്ത്​ ഒളിപ്പിച്ച നിലയിൽ വിമാനത്താവളത്തിലെ കൊറിയർ കേന്ദ്രത്തിൽനിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയത്​. കാർഗോ വിഭാഗത്തിൽ എത്തിയ പാക്കേജി​ൽ സംശയം തോന്നി പരിശോധിച്ചപ്പോൾ മസാജ്​ യ​ന്ത്രം പൊളിച്ചതി​െൻറ ലക്ഷണങ്ങൾ കണ്ടു. തുടർന്ന്​ ഇതു തുറന്നതോടെ വയലറ്റ്​, പച്ച നിറങ്ങളിലുള്ള ഗുളികകൾ യന്ത്രത്തിനകത്ത്​ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിന്​ പിന്നിലുള്ളവരെ കുറിച്ച്​ അന്വഷിച്ചുവരുകയാണെന്ന്​ കസ്​റ്റംസ്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrug mafiya
Next Story