Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​ കേസ്​:...

മയക്കുമരുന്ന്​ കേസ്​: മലയാളികളായ പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
മയക്കുമരുന്ന്​ കേസ്​: മലയാളികളായ പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി
cancel
camera_alt

Representative Image

ബംഗളൂരു: ഹുളിമാവി​െല വാടക വീട്ടിൽനിന്ന്​ എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്ന്​ കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന്​ മലയാളി യുവാക്കളുടെ ജാമ്യ ഹരജി കർണാടക ഹൈക്കോടതി തള്ളി. എൻ.ഡി.പി.എസ്​ ആക്​ട്​ പ്രകാരം ഹുളിമാവ്​ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ കണ്ണൂര്‍ സ്വദേശികളായ എന്‍.പി. തസ്​ലിം (28), കെ.വി. ഹസീബ് (25), കോഴിക്കോട് സ്വദേശി റാഷിഖ് അലി (25) എന്നിവരുടെ ജാമ്യ ഹരജിയാണ്​ തള്ളിയത്​.

കഴിഞ്ഞ ജൂൺ11ന്​ സെന്‍ട്രന്‍ ക്രൈം ബ്രാഞ്ച് ആൻഡ് നാര്‍ക്കോട്ടിക്‌സ് വിങ്ങ്​ നടത്തിയ റെയ്​ഡിൽ എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി തസ്​ലിം, ഹസീബ്, റാഷിഖ് അലി എന്നിവരെ കൂടാതെ മലപ്പുറം സ്വദേശി മുഹമ്മദ് അമീര്‍ (23), പുൽപള്ളി പെരിക്കല്ലൂർ സ്വദേശി ജോമോൻ (24), ബംഗളൂരു ബെന്നാർഘട്ടയിൽ താമസിക്കുന്ന മനു തോമസ് ( 26) എന്നിവരും പിടിയിലായിരുന്നു. കേരളത്തിൽനിന്ന് കഞ്ചാവും മറ്റു മയക്കുമരുന്ന് പദാർഥങ്ങളും എത്തിച്ച് ബംഗളൂരുവിലെ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യുന്ന സംഘമാണ്​ പിടിയിലായതെന്ന് ക്രൈം വിഭാഗം ജോയിൻറ് കമീഷണർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തിയിരുന്നു. ഇവർ കഴിഞ്ഞ വീട്ടിൽനിന്ന് കഞ്ചാവ്, മയക്കുഗുളികകൾ, എൽ.എസ്.ഡി സ്ട്രിപ്പുകൾ തുടങ്ങിയവയാണ്​ കണ്ടെടുത്തത്​.

തങ്ങളുടെ പക്കൽനിന്ന്​ മയക്കുമരുന്ന്​ കണ്ടെടുത്തിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തസ്​ലിം, ഹസീബ്, റാഷിഖ് അലി എന്നിവർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്​. എന്നാൽ, വീട്ടിൽനിന്ന്​ കണ്ടെടുത്ത ബാഗിനുള്ളിൽ മയക്കുമരുന്നാണുള്ളതെന്ന്​ തങ്ങൾക്കറിയില്ലായിരുനുവെന്ന്​ തെളിയിക്കാൻ പ്രതികൾക്ക്​ ബാധ്യതയുണ്ടെന്ന്​ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newskarnataka high courtdrug case
Next Story