കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾ ആലപിച്ച ജന്മദിന ഗാനം കേട്ട് വിതുമ്പി രാഷ്ട്രപതി
text_fieldsഡറാഡൂണിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾ ആലപിച്ച ജന്മദിന ഗാനം കേട്ട് വിതുമ്പുന്ന
രാഷ്ട്രപതി ദ്രൗപദി മുർമു
ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ഡറാഡൂണിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾ ആലപിച്ച ജന്മദിന ഗാനം കേട്ട് വിതുമ്പി രാഷ്ട്രപതി ദ്രൗപദി മുർമു. കാഴ്ചപരിമിതിയുള്ള വിദ്യാർഥികളുടെ ശാക്തീകരണത്തിനായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച നടന്ന പരിപാടിയിലാണ് വികാരഭരിതമായ രംഗങ്ങൾ അരങ്ങേറിയത്.
രാഷ്ട്രപതിയുടെ 67ാം ജന്മദിനത്തിൽ നടന്ന പരിപാടിയിൽ ‘ബാർ ബാർ ദിൻ യേ ആയേ’ എന്ന ഗാനമാണ് വിദ്യാർഥികൾ ആലപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ രാഷ്ട്രപതിക്ക് ജന്മദിനാശംസ നേർന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി സംസ്ഥാനത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

