Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​​ഥാ​നം തെ​റി​ച്ച...

സ്​​ഥാ​നം തെ​റി​ച്ച ഗോ​വ മ​ന്ത്രി​ ബി.​ജെ.​പി സം​സ്​​ഥാ​ന കോ​ർ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​​ രാ​ജി​വെ​ക്കു​മെ​ന്ന്​

text_fields
bookmark_border
സ്​​ഥാ​നം തെ​റി​ച്ച ഗോ​വ മ​ന്ത്രി​  ബി.​ജെ.​പി സം​സ്​​ഥാ​ന കോ​ർ  ക​മ്മി​റ്റി​യി​ൽ​നി​ന്ന്​​ രാ​ജി​വെ​ക്കു​മെ​ന്ന്​
cancel

പനാജി: ഗോവയിലെ മനോഹർ പരീകർ മന്ത്രിസഭയിൽനിന്ന്​ പുറത്തായ ഫ്രാൻസിസ്​ ഡിസൂസ ബി.ജെ.പി സംസ്​ഥാന കോർ കമ്മിറ്റിയിൽനിന്ന്​ രാജിവെക്കു​ം. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം തിരിച്ചെത്തിയാലുടൻ രാജിവെക്കുമെന്നാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എന്നാൽ, എം.എൽ.എ സ്​ഥാനം രാജിവെക്കി​ല്ലെന്നും അറിയിച്ചു.

മനോഹർ പരീകർ അസുഖബാധിതനായി ന്യൂഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുകയാണ്​. ഡിസൂസയും മറ്റൊരു മന്ത്രിയായ പണ്ഡുരങ്ക്​ മഡ്​കൈകറുംകൂടി അസുഖബാധിതരായി ചികിത്സാവശ്യാർഥം സംസ്​ഥാനം വിട്ട സാഹചര്യത്തിൽ ഭരണസ്​തംഭനം എന്ന വിമർശനം പ്രതിപക്ഷവും ഘടകകക്ഷികളും ഉയർത്തി. ഇത്​ മറികടക്കാനാണ്​ അസുഖബാധിതരായ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിൽനിന്ന്​ പുറത്താക്കിയത്​.

പകരം ബി.ജെ.പി എം.എൽ.എമാരായ മിലിന്ദ്​ നായ്​കും നിലേഷ്​ കബ്രാലും മന്ത്രിസഭയിലെത്തിയിരുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വത്തി​​​െൻറ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ്​ ഡിസൂസ. സർക്കാറിലോ പാർട്ടിയിലോ ഇനിയൊരു സ്​ഥാനവും ഏറ്റെടുക്കില്ലെന്നാണ്​ അ​േദ്ദഹം അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGoa BJPMinister quit
News Summary - Dropped minister threatens to quit BJP core committee in Goa-India news
Next Story