Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനുരാഗ്​ താക്കൂർ,...

അനുരാഗ്​ താക്കൂർ, പർവേഷ്​ വർമ്മ എന്നിവരെ പ്രചാരണത്തിൽ നിന്ന്​ മാറ്റിനിർത്തണം -കമീഷൻ

text_fields
bookmark_border
anurag-thakkur
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂറിനേയും ബി.ജെ.പി നേതാവ്​ പർവേഷ്​ വർമ്മയേയും ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞ െടുപ്പ്​ പ്രചാരക സ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണൻ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ​ ഇരുവരെയും മാറ്റി നിർത്തണമെന്നാണ്​ കമീഷൻ നിർദേശം. എത്രയും പെ​ട്ടെന്ന്​ ഇരുവരേയും തൽസ്ഥാനത്ത്​ നിന്ന്​ നീക്കണമെന്നാണ്​ കമീഷൻ നിർദേശം.

അനുരാഗ്​ താക്കൂറിനേയും പർവേഷ്​ വർമ്മയേയും വിലക്കിയെങ്കിലും ഇരുവർക്കും ഇനിയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ പ​ങ്കെടുക്കാം. കമീഷ​​​​​​​െൻറ പുതിയ ഉത്തരവോടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇരുവരും ചെലവഴിക്കുന്ന തുക സ്ഥാനാർഥിയുടെ കണക്കിലാവും ചേർക്കുക. മുഖ്യതെരഞ്ഞെടുപ്പ്​ പ്രചാരകരുടെ ചെലവ്​ സ്ഥാനാർഥിയുടെ ചെലവിനൊപ്പം ചേർക്കാറില്ല. കമീഷ​​​​​​​െൻറ തീരുമാനത്തോടെ ഇരുവർക്കും ഈ ആനുകൂല്യമാണ്​ നഷ്​ടമായത്​.

രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തിൽ അനുരാഗ്​ താക്കൂർ മുഴക്കിയിരുന്നു. ഷഹീൻബാഗ്​ സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറി​​​​​​​െൻറ പരാമർശം. ഇതി​​​​​​​െൻറ പേരിൽ തെരഞ്ഞെടുപ്പ്​ കമീഷൻ അദ്ദേഹത്തിന്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBJPAnurag thakkurParvesh varma
News Summary - Drop Anurag Thakur, Parvesh Verma As BJP Star Campaigners-India news
Next Story