Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദീഖ് കാപ്പൻ അറസ്റ്റിലായ കേസിൽ ഡ്രൈവർ ആലമിന് ജാമ്യം

text_fields
bookmark_border
siddique kappan
cancel

ന്യൂഡൽഹി: സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റാസിലേക്കുള്ള വഴിമധ്യേ അറസ്റ്റിലായ വാഹന ​ഡ്രൈവർ മുഹമ്മദ് ആലമിന് അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിൽ നിന്നും ഹാഥ്റാസിലേക്ക് സിദ്ദീഖ് കാപ്പനും കുടെയുണ്ടായിരുന്ന ​കാമ്പസ് ഫ്രണ്ട് നേതാക്കളും പോയിരുന്ന വാഹനമോടിച്ചിരുന്നത് മുഹമ്മദ് ആലമായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട ആദ്യ ജാമ്യമാണ് ആലമിന്റേത്. മഥുര കോടതിയും സെഷൻസ് കോടതിയും ആലമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആലമിന് ജാമ്യം ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സൈഫാൻ സ്ഥിരീകരിച്ചുവെന്നും വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും ഉത്തരവ് കിട്ടാൻ കാത്തിരിക്കുകയാണെന്നും സിദ്ദീഖ് കാപ്പന്റെ അഭിഭാഷകൻ ഇഷാൻ ഭംഗേൽ 'മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driver Alam granted bail in Siddique Kappan arrest case
Next Story