Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശി​​ലും...

മധ്യപ്രദേശി​​ലും ഉത്തർപ്രദേശിലും വർഗീയാക്രമണം; വീടുകളും പള്ളികളും ആക്രമിച്ചു, പലായനം തുടങ്ങി

text_fields
bookmark_border
മധ്യപ്രദേശി​​ലും ഉത്തർപ്രദേശിലും വർഗീയാക്രമണം; വീടുകളും പള്ളികളും ആക്രമിച്ചു, പലായനം തുടങ്ങി
cancel
camera_alt

മധ്യപ്രദേശിലെ മണ്ഡ്​സോറിൽ മുസ്​ലിം പള്ളിക്ക്​ നേരെയുണ്ടായ ആക്രമണം (pic courtesy -the print)

ന്യൂഡൽഹി: മധ്യപ്രദേശി​​െൻറയും ഉത്തർപ്രദേശി​െൻറയും വിവിധ ഭാഗങ്ങളിൽ വ്യാപകമായ വർഗീയാതിക്രമങ്ങൾ അരങ്ങേറി. മുസ്​ലിം വാസ മേഖലകളിലെ വീടുകളും പള്ളികളും ആക്രമണത്തിനിരയാകുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതോടെ പല ഗ്രാമങ്ങളിൽനിന്നും മുസ്​ലിംകൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന വാർത്തകള​ും പുറത്തുവന്നു. അക്രമങ്ങൾ വ്യാപകമായിട്ടും പള്ളികൾക്കുനേരെ ​ൈകയേറ്റമുണ്ടായിട്ടും മാധ്യമങ്ങളും സർക്കാറും കണ്ടില്ലെന്ന്​ നടിക്കുകയാണെന്ന വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ രംഗത്തുവന്ന​ു.

മധ്യപ്രദേശിലെ മാണ്ഡ്​സോറിൽ മാൽവ ജില്ലയിലെ മുസ്​ലിം ഭൂരിപക്ഷ ഗ്രാമമായ ദൊരാനയിലേക്ക്​ പുറത്തുനിന്ന്​ വടിയും തോക്കുമേന്തി പ്രകടനമായി വന്ന 5000ത്തോളം ഹിന്ദുത്വവാദികളാണ്​ ആക്രമണം അഴിച്ചുവിട്ടത്​. അയോധ്യയിലെ രാമക്ഷേത്രത്തിന്​ ഫണ്ട്​ ശേഖരണം എന്ന പേരിലായിരുന്നു ജയ്​ ശ്രീറാം വിളി​കളോടെയുള്ള പ്രകടനം. മുസ്​ലിം ന്യൂനപക്ഷത്തി​െൻറ വീടുകളും കടകളും കൊള്ളയടിച്ച്​ പണവും ആഭരണങ്ങളും കവർന്ന ആക്രമികൾ നിരവധി വീടുകളും പള്ളികളും ആക്രമിച്ചു. ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ട്​ മണിക്ക്​ തുടങ്ങിയ താണ്ഡവം നാലു​ മണിക്കൂറോളം നീണ്ടുവെന്ന്​ ദൊരാന സ്വദേശി മുഹമ്മദ്​ ഹകീം പറഞ്ഞു. വീടുകൾക്കും പള്ളികൾക്കും മുകളിലുണ്ടായിരുന്ന പച്ച പതാകകൾ പറിച്ചുമാറ്റി പകരം കാവി പതാകകൾ സ്​ഥാപിച്ചു. ​ഗ്രാമത്തിൽനിന്ന്​ രക്ഷപ്പെ​േട്ടാടിയവരെ അടുത്ത ​ഗ്രാമത്തിലേക്ക്​ കടക്കാനാകാതെ അവിടെയും ആക്രമിച്ചു. ​ഗ്രാമത്തിലെ എട്ടു വലിയ വീടുകളും കടകളും കൊള്ളയടിച്ചുവെന്നും പണവും ആഭരണവുമായി ഒമ്പതു​ ലക്ഷം രൂപ ത​െൻറ വീട്ടിൽനിന്ന്​ കവർന്നുവെന്നും ഹകീം പറഞ്ഞു. സമാനമായ ആക്രമണം മണ്ഡ്​സോറിന്​ പുറമെ ഇന്ദോർ, ഉ​ൈജ്ജൻ ജില്ലകളിലും അരങ്ങേറി.

ആക്രമികൾക്കെതി​രെ നടപടി ആവശ്യപ്പെട്ട്​​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​​ ചൗഹാനെ കണ്ട്​ മുസ്​ലിം പ്രതിനിധി സംഘം നിവേദനം നൽകി. ​ ദൊരാനയിലെ പള്ളി ആക്രമിച്ച്​ പള്ളി മിനാരത്തിൽ കയറി കാവി പതാക കെട്ടുന്നതി​െൻറയും പാകിസ്​താനിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടതി​െൻറയും ചിത്രങ്ങൾ പ്രശാന്ത്​ ഭൂഷൺ പങ്കുവെച്ചു. ഇസ്​ലാമിക രാജ്യമായ പാകിസ്​താനിൽ ഹിന്ദു ന്യൂനപക്ഷ ക്ഷേത്രം തകർക്കപ്പെട്ടപ്പോൾ ആക്രമികളെ അറസ്​റ്റ്​ ചെയ്​തുവെന്നും മാധ്യമങ്ങൾ അത്​ വിഷയമാക്കിയെന്നും എന്നാൽ, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമങ്ങൾ മൗനം പാലിച്ചെന്നും ആക്രമികൾക്കെതിരെ നടപടിയെടുത്തില്ലെന്നും ഭൂഷൺ കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിലെ മീറത്തിലെ മാവിമീര ഗ്രാമത്തിൽനിന്നു ഗുജ്ജറുകളുടെ ആക്രമണത്തിനിരയായ മുസ്​ലിം കുടുംബങ്ങൾ പലായനം ചെയ്​തു. 'വീട്​ വിൽപനക്ക്​' എന്ന്​ സ്വന്തം വീടുകൾക്ക്​ മേൽ പോസ്​റ്ററുകൾ പതിച്ചാണ്​ മുസ്​ലിംകൾ പലായനം ചെയ്​തത്​. ചെറിയ കാര്യങ്ങൾക്കുപോലും ഗ്രാമത്തിലെ ഗുജ്ജറുകൾ തങ്ങളെ പീഡിപ്പിക്കുകയാണെന്ന്​ മാവീമീര ഗ്രാമത്തിലെ ശംഷാദ്​ പറഞ്ഞ​ു. 40 കുടുംബങ്ങൾ ഗ്രാമം വിടുകയാണെന്നും അവരെല്ലാവരും സ്വന്തം വീടുകൾ വിൽപനക്ക്​ എന്ന്​ പോസ്​റ്റർ പതിച്ചുവെന്നും ശംഷാദ്​ പറഞ്ഞു. ആക്രമണമുണ്ടായെന്ന്​ ദൗരാല പൊലീസ്​ സ്​​േറ്റഷനിലെ എസ്​.എച്ച്​.ഒ കിരൺ പാൽ സിങ്​ സ്​ഥിരീകരിച്ചു. അതേസമയം, സിഗരറ്റിനെ ചൊല്ലി നേരിയ സംഘർഷമാണുണ്ടായതെന്ന്​ പറഞ്ഞ പൊലീസ്​ മുസ്​ലിംകളുടെ പലായനം നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communal riotBJP
Next Story