Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലത്സംഗത്തിനു കാരണം...

ബാലത്സംഗത്തിനു കാരണം വസ്​ത്രധാരണമല്ലെന്ന്​ നിർമല സീതാരാമൻ

text_fields
bookmark_border
ബാലത്സംഗത്തിനു കാരണം വസ്​ത്രധാരണമല്ലെന്ന്​ നിർമല സീതാരാമൻ
cancel

ന്യൂഡൽഹി: സ്​ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ വസ്​ത്രധാരണത്തി​​​െൻറ കുഴപ്പമല്ലെന്ന്​ കേന്ദ്രപ്രതിരോധ മന്ത്രി നിർമല സീതാരാമൻ. സ്​ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടു​േമ്പാൾ അവരുടെ വസ്​ത്രധാരണത്തെ കുറ്റം പറയുന്നവർ ഉണ്ട്​. വസ്​ത്രധാരണമാണ്​ അതിക്രമങ്ങൾക്ക്​ കാരണമെങ്കിൽ വയോധികരും ചെറിയകുട്ടികളും ബാലത്സംഗത്തിനിരയാകുന്നത്​ എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്​ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്​ നിയമനിർവഹണ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു. 

10 ലൈംഗിക പീഡനകേസുകൾ രജിസ്​റ്റർ ചെയ്യു​േമ്പാൾ അതിൽ ഏഴെണ്ണത്തിലും പ്രതികൾ ഇരയുടെ ബന്ധുവോ സുഹൃത്തുക്കളോ അയൽപക്കകാരോ ആകും. നിയമവ്യവസ്ഥ ഇത്തരം സംഭവങ്ങളിൽ പരപ്രേരണ കൂടാതെ നടപടിയെടുക്കാൻ സന്നദ്ധത കാണിക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഫെ.​െഎ.സി.സി.​െഎയുടെ പരിപാടിയിൽ പ​​െങ്കടുത്തു സംസാരിക്കുകയായിരുന്നു അവർ. 
 

Show Full Article
TAGS:nirmala sitharaman defense dress rape judiciary india news 
Next Story