Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറ്​ മണിക്കൂർ...

ആറ്​ മണിക്കൂർ പുറത്തിരുത്തി​; ഒടുവിൽ പത്രിക സമർപ്പിച്ച്​ കെജ്​രിവാൾ

text_fields
bookmark_border
aravind-kejrival
cancel

ന്യൂഡൽഹി: ആറ്​ മണിക്കൂർ കാത്തിരിപ്പിന്​ ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നിയമസഭാ തെരഞ്ഞെടുപ്പിന ുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. നിരവധി സ്വതന്ത്രർ പത്രിക സമർപ്പിച്ചിട്ടും വൈകീട്ട്​ 6.30 വരെ കെജ്​രിവാളിന്​ നൽകാൻ സാധിച്ചിരുന്നില്ല. റോഡ്​ ഷോ വൈകിയത്​ മൂലം കെജ്​രിവാളിന്​ ഇന്നലെയും പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല.

100ഓളം സ്ഥാനാർഥികളാണ്​ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനായി അവസാന ദിനം പത്രിക സമർപ്പിക്കാൻ എത്തിയത്​. ഇതിൽ പലരെയും കെജ്​രിവാളിനെ തടയാനായി ബി.ജെ.പി നിയോഗിച്ചതാണെന്ന്​​ ആം ആദ്​മി പാർട്ടി ആരോപിച്ചിരുന്നു. ത​​​െൻറ ടോക്കൺ നമ്പർ 45 ആണെന്നും പത്രിക സമർപ്പിക്കാനായി കാത്തിരിക്കുകയാണെന്നും ഇന്ന്​ ഉച്ചക്ക്​ 2.36ന്​ കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തിരുന്നു. കൂടുതൽ പേർ മൽസര രംഗത്ത്​ വരുന്നതിനെയും കെജ്​രിവാൾ സ്വാഗതം ചെയ്​തിരുന്നു.

അതേസമയം, കെജ്​രിവാളി​​​െൻറ നാമനിർദേശ പത്രികാ സമർപ്പണം വെകിപ്പിക്കാനായി ബി.ജെ.പി മനപ്പൂർവം ഇടപെടൽ നടത്തുകയാണെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsindia newsdelhi assembly elections
News Summary - Dreaming of Lage Raho Arvind Kejriwal, Delhi CM finally files nomination-india news
Next Story