Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സ്വപ്ന സാക്ഷാത്കാരം'; ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഭഗവന്ത് മാൻ

text_fields
bookmark_border
Chandigarh airport after Bhagat Singh
cancel
camera_alt

ഭഗവന്ത് മാൻ

ചണ്ഡിഗഢ്: ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഇത് ഓരോ പഞ്ചാബിയുടെയും സ്വപ്ന സാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേരിടുമെന്ന് ഞായറാഴ്ച മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനിന്‍റെ പ്രസ്താവന.

"പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെയാകെ ആഹ്ലാദത്തിലാക്കി. ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ പഞ്ചാബ് സർക്കാർ നടത്തിവരികയായിരുന്നു. അതിനാൽ പ്രാധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ പഞ്ചാബിയുടെയും സ്വപ്ന സാക്ഷാത്കാരമാണ്. വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നൽകണമെന്നാവശ്യപ്പെട്ട് ഞാൻ നേരത്തെ കേന്ദ്ര ഗവൺമെന്‍റിന് കത്തെയുതിയിരുന്നു. ഈ മാസം 28ന് നടക്കുന്ന അദ്ദേഹത്തിന്‍റെ ജന്മവാർഷികത്തിന് മുമ്പ് തീരുമാനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു"- മാൻ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Dream come true': Punjab CM welcomes PM Modi's announcement to name Chandigarh airport after Bhagat Singh
Next Story