കോവിഡ് ചികിത്സക്കുള്ള ഡി.ആർ.ഡി.ഒയുടെ മരുന്ന് അടുത്തയാഴ്ച പുറത്തിറങ്ങും
text_fieldsന്യൂഡൽഹി: കോവിഡ് ചികിത്സക്കായി ഡി.ആർ.ഡി.ഒ(ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ) വികസിപ്പിച്ചെടുത്ത മരുന്ന് അടുത്തയാഴ്ച പുറത്തിറങ്ങും. 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് എന്ന് പേരിട്ടിരിക്കുന്ന മരുന്നിെൻറ ആദ്യ ബാച്ച് അടുത്തയാഴ്ച വിപണിയിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 10,000 ഡോസായിരിക്കും ആദ്യ ബാച്ചിൽ ഉണ്ടാവുക.
മരുന്നിെൻറ ഉൽപാദനം കൂട്ടാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു. ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയ പാക്കറ്റുകളിലാണ് മരുന്നെത്തുന്നത്.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന കഴിച്ച കോവിഡ് രോഗികൾക്ക് എളുപ്പത്തിൽ രോഗമുക്തിയുണ്ടായതായി ഡി.ആർ.ഡി.ഒ വ്യക്തമാക്കുന്നു. കോവിഡിെൻറ ഒന്നാം തരംഗത്തിനിടെ കഴിഞ്ഞ ഏപ്രിലിലാണ് മരുന്നിെൻറ ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയത്. മെയിൽ രണ്ടാംഘട്ട പരീക്ഷണവും നടത്തി. തുടർന്ന് മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങൾക്കൊടുവിലാണ് മരുന്നിന് അനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

