Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിരോധ വകുപ്പിന്‍റെ ആളില്ലാ വിമാനം കർണാടകയിൽ തകർന്നുവീണു
text_fieldsbookmark_border
ബംഗളൂരു: പ്രതിരോധ വകുപ്പിന് കീഴിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച ആളില്ലാ വിമാനം പരിശീലനപ്പറക്കലിനിടെ കർണാടകയിൽ തകർന്നുവീണു. ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ വയലിലാണ് വിമാനം വീണത്.
തപസ് എന്ന വിമാനമാണ് ഇന്ന് രാവിലെ തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വയലിൽ വീണ വിമാനത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിമാനം തകർന്നതിൽ അന്വേഷണം നടത്തുമെന്നും ഡി.ആർ.ഡി.ഒ പ്രതിരോധ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

