Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുർമുവിന്‍റെ ഉയർച്ച കൗൺസിലർ പദവിയിൽ നിന്ന്

text_fields
bookmark_border
Draupadi Murmu
cancel
Listen to this Article

ന്യൂഡൽഹി: ബി.ജെ.പിയുടെ ഗോത്രവർഗ നേതാവായി രാഷ്ട്രീയത്തിൽ സജീവമായ ദ്രൗപദി മുർമു ഒഡിഷയിൽ പട്ടിക വർഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരിക്കെ രായിരംഗ്പുർ കൗൺസിലറായതോടെയാണ് പാർട്ടിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. രാഷ്ട്രീയത്തിൽ സജീവമാകുംമുമ്പ് ജലസേചന, ഊർജ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്‍റായും ശ്രീ അരബിന്ദോ ഇൻറഗ്രൽ എജുക്കേഷൻ സെന്‍ററിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചു.

രാംദേവി വനിത കോളജിൽനിന്ന് ബി.എ ബിരുദം നേടിയ ദ്രൗപദി ഒഡിഷയിൽ മന്ത്രിയായിരിക്കെ ഗതാഗത, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ കൈയാളിയിരുന്നു. 2015 മുതൽ 2021 വരെ ഝാർഖണ്ഡ് ഗവർണറായിരുന്നു. സംസ്ഥാനത്തെ ആദ്യ വനിത ഗവർണറായിരുന്നു മുർമു.

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ബിരാഞ്ചി നാരായൺ തുഡുവിന്‍റെ മകളായി ജനിച്ചു. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. ഇടിശ്രീ മുർമു മകളും ഗണേശ് ഹെംബ്രം മരുമകനുമാണ്. ഭർത്താവിനു പുറമെ രണ്ട് ആൺമക്കളും അകാലത്തിൽ മരിച്ചത് മുർമുവിന്റെ ജീവിതത്തിലെ ദുരന്ത സംഭവങ്ങളാണ്.

രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഗോത്ര വനിതയാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Draupadi Murmu's elevation from the position of councillor
Next Story