അബോധാവസ്ഥയിൽ ബലാത്സംഗത്തിനിരയാക്കി, നാലാം നിലയിൽനിന്ന് താഴേക്ക് വലിച്ചിഴച്ചു... ഡൽഹിയിൽ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം
text_fieldsന്യൂഡല്‍ഹി: ലോക്കറിന്‍റെ ഫിംഗർലോക്ക് തുറക്കാൻ നാലാം നിലയിൽ നിന്നു മൂന്നാം നിലയിലേക്ക് വലിച്ചിഴച്ചു, അബോധാവസ്ഥയിൽ ബലാത്സംഗത്തിനിരയാക്കി... ഡൽഹിയിയിൽ വീട്ടുജോലിക്കാരൻ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ. ബുധനാഴ്ച രാവിലെയാണ് ദക്ഷിണ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ 22 വയസ്സുള്ള മുൻവീട്ടുജോലിക്കാരൻ പെൺകുട്ടിയെ ബലാത്സംഗംചെയ്ത് ദാരുണമായി കൊലപ്പെടുത്തിയത്. ഐ.ആർ.എസ് ഉദ്യോഗസ്ഥന്‍റെയും ദൻഡൽ സ്പെഷ്യലിസ്റ്റിന്‍റെയും മകളാണ് ദാരുണായി കൊല്ലപ്പെട്ടത്.
ഐ.ഐ.ടി ബിരുദധാരിയും യു.പി.എസ്.സി ഉദ്യോഗാർഥിയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി രാഹുൽ മീണ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാതാപിതാക്കൾ ജിമ്മിൽ പോയപ്പോയ സമയം നോക്കി മീണ രാവിലെ 6.39 നാണ് വീട്ടിൽ കയറിപ്പറ്റിയത്. സ്മാർട്ട് കീ ഉപയോഗിച്ച് തുറന്നാണ് പ്രതി വീട്ടിൽ പ്രവേശിച്ചത്. സ്മാർട്ട് കീ വെക്കുന്ന സ്ഥലം പ്രതി അടക്കമുള്ള വീട്ടുജോലിക്കാർക്ക് അറിയാമായിരുന്നു.
പെൺകുട്ടി വീട്ടിൽ പഠിക്കുകയായിരുന്നെന്നും താൻ മുറിയിലേക്ക് അതിക്രമിച്ചു കയറിയെന്നും മീണ പൊലീസിനോട് പറഞ്ഞു. കടം വീട്ടാൻ പണം ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി അത് നൽകാൻ തയ്യാറായില്ല. പ്രതിയുമായി വഴക്കിട്ട പെൺകുട്ടി പിതാവിനെ വിളിക്കാൻ തുടങ്ങി. അത് കണ്ട പ്രതി ആദ്യം കൈകൊണ്ടും പിന്നീട് ചാർജർ വയർ ഉപയോഗിച്ചും കഴുത്തുഞെരിച്ചു. തുടർന്ന് ഒരു വാട്ടർ ബോട്ടിലും ളക്കും ഉപയോഗിച്ച് തലയിൽ ഇടിച്ചു. ഇതോടെ യുവതി ബോധരഹിതയായി. ശേഷം പ്രതി യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ലോക്കറിന്‍റെ ഫിങ്കർലോക്ക് തുറക്കാൻ യുവതിയെ പടിക്കെട്ടിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതായും പൊലീസ് പറഞ്ഞു. നാല് കുടുംബാംഗങ്ങളുടെ വിരലടയാളം ഉപയോഗിച്ച് മാത്രമേ പൂട്ട് തുറക്കാൻ കഴിയൂ എന്ന് പ്രതിക്ക് അറിയാമായിരുന്നു. തുടർന്ന് അയാൾ പെൺകുട്ടിയുടെ വിരൽ ഉപയോഗിച്ച് പൂട്ട് തുറക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ശേഷം പ്രതി ലേക്ക് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ഏകദേശം 1.5-2 ലക്ഷം രൂപയും ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കവർന്നു. 40 മിനിറ്റികം പ്രതി കുറ്റ കൃത്യം നടപ്പാക്കി വീട്ടിൽ നിന്നു മടങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം
ശ്വാസംമുട്ടൽ മൂലമാണ് ഇര മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മറ്റൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് രാജസ്ഥാനിലെ ആൽവാറിൽ നിന്നുള്ള പൊലീസ് മീണയെ അന്വേഷിച്ചുവരികയായിരുന്നു. അല്‍വാരിൽ സുഹൃത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ബഹളം വെച്ചതിനെത്തുടർന്ന് ഗ്രാമവാസികൾ ഒത്തുകൂടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. സൈക്കിൾ മോഷ്ടിച്ച് അൽവാറിൽ നിന്ന് രക്ഷപ്പെ പ്രതി പിന്നീട് വാൻ വാടകയ്‌ക്കെടുത്ത് പുലർച്ചെ 5.30 ഓടെ കൈലാഷ് ഹിൽസിൽ എത്തുകയും അവിടെ മാതാപിതാക്കൾ ജിമ്മിൽ പോകുന്നത് വരെ കാത്തിരുന്ന് രാവിലെ 6.39 ന് അകത്തുകടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

