Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശീതൾ ആംതെയുടെ...

ശീതൾ ആംതെയുടെ ആത്മഹത്യ; മൃതദേഹത്തിനരികിൽ നായ്​ക്കൾക്ക്​ കുത്തിവെക്കുന്ന മരുന്ന്​

text_fields
bookmark_border
ശീതൾ ആംതെയുടെ ആത്മഹത്യ; മൃതദേഹത്തിനരികിൽ നായ്​ക്കൾക്ക്​ കുത്തിവെക്കുന്ന മരുന്ന്​
cancel

മുംബൈ: ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹികപ്രവര്‍ത്തകയുമായ ശീതള്‍ ആംതെ കരജ്​ഗിയുടെ മരണത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങി. നാഗ്​പൂരിലെ ഫാർമസിസ്​റ്റിൽ നിന്നും ശീതൾ വാങ്ങിയെന്ന്​ കരുതുന്ന നായ്​ക്കൾക്ക്​ കുത്തിവെക്കുന്ന മരുന്നിനെ കേന്ദ്രീകരിച്ചാണ്​ അന്വേഷണം പുരോഗമിക്കുന്നത്​.

മഹാരാഷ്​ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ ആനന്ദ്​വനിലുള്ള വീട്ടില്‍ തിങ്കളാഴ്ചയാണ്​ ശീതളിനെ വിഷംകഴിച്ച നിലയിൽ കണ്ടെത്തിയത്​. ഉടൻ ആ​ശുപത്രിയിലെത്തി​ച്ചെങ്കിലും മരിച്ചു.

ബാബാ ആംതെയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾ. കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം വന്നവരെ സഹായിക്കാൻ വറോറയിൽ പ്രവർത്തിക്കുന്ന സംഘടനയായ മഹാരോഗി സേവാ സമിതിയുടെ (ലെപ്രസി സർവിസ്​ കമ്മിറ്റി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ബോർഡ് അംഗവുമായിരുന്നു​.

നായ്​ക്കൾക്കുള്ള അഞ്ച്​ കുത്തിവെപ്പ്​ മരുന്നുകളാണ്​​ അവർ ഓർഡർ ചെയ്​തിരുന്നത്​. അതിൽ ഒന്ന്​ ശരീരത്തിനടുത്തായാണ്​ കാണപ്പെട്ടത്​. ശീതൾ അഞ്ച്​ കുത്തിവെപ്പ്​ മരുന്നുകൾ വാങ്ങിയതായി നാഗ്​പൂരിലെ ഫാർമസിസ്​റ്റ് അന്വേഷണത്തിനിടെ സ്​ഥിരീകരിച്ചു.

പരേതനായ മുത്തശ്ശൻ ബാബ ആംതെ തുടങ്ങി വെച്ച ആനന്ദവൻ റിഹബിലിറ്റേഷൻ സെൻററിൻെറ നടത്തിപ്പിൽ നേരിട്ട വിവേചനമാണ്​ ശീതളിൻെറ മരണത്തിന്​ പിന്നിലെന്ന്​ ഭർത്താവും ബന്ധുക്കളും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആംതെ കുടുംബത്തിനയച്ച കത്തിലൂടെ ശീതളിൻെറ ഭർതൃപിതാവും ബന്ധുക്കളും തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയായിരുന്നു.

ശീതളിൻെറ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുകയില്ലെന്ന്​ ഭർത്താവ്​ ഗൗതം വ്യക്തമാക്കിയിരുന്നു. 'ശീതൾ ഇനി മടങ്ങി വരില്ല. ഞങ്ങളുടെ മകൻ ശർവിലിന്​ ആറുവയസ്​ മാത്രമാണ്​ പ്രായം. അവനാണ്​ എൻെറ ഏറ്റവും വലിയ ഉത്തരവാദിത്വം. അവൻ അമ്മയെ കുറിച്ച്​ ചോദിക്കു​േമ്പാൾ എന്ത്​ ഉത്തരം നൽകുമെന്നതിനെ കുറിച്ചാണ്​ ഞാനിപ്പോൾ ചിന്തിക്കുന്നത്​' -ഗൗതം പറഞ്ഞു.

കുറച്ചുദിവസങ്ങളായി ശീതൾ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന്​ അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്​ച മഹാരോഗി സേവാ സമിതിയുടെ പ്രവർത്തനത്തെയും ട്രസ്​റ്റികളുടെ ക്രമക്കേടുകളെയും ശീതൾ ഫേസ്ബുക്ക്​ ലൈവിലൂടെ വിമർശിച്ചിരുന്നതായി മഹാരാഷ്​ട്ര ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. രണ്ട്​ മണിക്കൂറിനുള്ളിൽ ഇത്​ പിൻവലിക്കുകയും ചെയ്​തു.

മരണ ദിവസം പുലര്‍ച്ചെ 5.45ന് 'വാര്‍ ആന്‍ഡ‍് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്​തിരുന്നു. അതിനുശേഷമാണ്​ വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Sheetal AmteDr Sheetal Amte suicide
News Summary - Dr Sheetal Amte's death Police investigates on injection for dogs found near body
Next Story