Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. കഫീൽ ഖാ​െൻറ ജീവൻ...

ഡോ. കഫീൽ ഖാ​െൻറ ജീവൻ അപകടത്തിൽ; ഇടപെടണം -ഡോ. ഹർജിത്​ സിങ്​

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ സാഹചര്യത്തിൽ മഥുര ജയിലിലെ തിങ്ങിനിറഞ്ഞ ബാരക്കിൽ കഴിയുന്ന ഡോ. കഫീല്‍ ഖാ​​െൻറ ജീവൻ അപകടത്തിലാണെന്ന്​ പ്രോഗ്രസീവ് മെഡികോസ് ആൻഡ്​ സയൻറിസ്​റ്റ്​ ഫോറം (പി.എം.എസ്.എഫ്) ദേശീയ പ്രസിഡൻറ്​ ഡോ. ഹർജിത്​ സിങ്​ ഭട്ടി. പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി എന്നിവ സംബന്ധിച്ച്​ ചില ചോദ്യങ്ങൾ ഉന്നയിച്ചതാണ്​ അദ്ദേഹം ചെയ്​ത തെറ്റ്​. സർക്കാർ നയങ്ങൾ ചോദ്യം ചെയ്യുന്നത്​ ഇത്ര പാതകമാണോ? -അ​ദ്ദേഹം ചോദിച്ചു.

ഒരുവശത്ത്​ ഡോക്​ടർമാരെ മുൻനിര പോരാളികളെന്ന്​ വിശേഷിപ്പിക്കുന്ന സർക്കാർ, മറുവശത്ത്​ ചോദ്യമുന്നയിച്ചതി​​െൻറ പേരിൽ​ ഡോക്​ടറെ ജയിലിടക്കുന്നത്​ എന്ത്​ തരം നീതിയാണെന്നും ഡോ. ഹർജിത്​ സിങ്​ ഭട്ടി ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ ചോദിച്ചു. ഇദ്ദേഹത്തെ​ പോലെ മനസാക്ഷിയുള്ള ഡോക്​ടർ ജയിലിലല്ല; സമൂഹത്തിനിടയിലാണ്​ കഴിയേണ്ടത്​. ഭരണകൂട നിലപാട്​ അംഗീകരിക്കുന്നവർക്ക്​ മാത്രം കൈയ്യടി നൽകുന്നു. സൗജന്യ സേവനം നടത്തുന്നയാൾ സർക്കാറിനോട്​ ഒരു ചോദ്യമുന്നയിക്കു​േമ്പാഴേക്കും രാജ്യദ്രോഹിയാകുന്നു. 

‘കേരളം, ബിഹാർ, പഞ്ചാബ്​ തുടങ്ങി രാജ്യത്ത്​ എവിടെ ഏത്​ ആപത്ത്​ വന്നാലും ആദ്യം ഓടിയെത്തുന്നയാളാണ്​ ഡോ. കഫീൽ. വൈദ്യശാസ്​ത്ര രംഗത്തുള്ള അദ്ദേഹത്തി​​െൻറ വൈദഗ്​ധ്യം സമൂഹത്തിന്​ സൗജന്യമായി നൽകി. ധനസമ്പാദനമല്ല കഫീലി​​െൻറ ലക്ഷ്യം. അഞ്ച്​ മാസമായി ജയിലിലാണദ്ദേഹം. കഫീല്‍ ഖാ​​െൻറ മോചനം ആവശ്യപ്പെട്ട്​ എല്ലാവരും രംഗത്തിറങ്ങണം. free dr. kafeel എന്ന ഹാഷ്​ടാഗ്​ ഉപയോഗിച്ച്​ ട്വിറ്റർ, ഫേസ്​ ബുക്ക്​ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വിഷയം സർക്കാറി​​െൻറ മുന്നിലെത്തിക്കണം. കൊറോണ കാലത്ത്​ ജയിലിൽ കഴിയുന്നത്​ അദ്ദേഹത്തി​​െൻറ ജീവന്​ ഭീഷണിയാണ്​’’  അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയിലില്‍ അഞ്ചുമാസം പിന്നിട്ട ഡോ. കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസം ത​​െൻറ ദുരവസ്ഥ പങ്കുവച്ച്​ സമൂഹത്തിന്​ തുറന്ന കത്തയച്ചിരുന്നു. 534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണെന്നും സ്​ഥിതി ഗുരുതരമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

‘‘എന്നെ ശിക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക്​ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?. എ​​െൻറ മക്കളെയും ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും സഹോദരിയെയും എപ്പോള്‍ കാണാനാകുമെന്നും അറിയില്ല. തിങ്ങിനിറഞ്ഞ ബാരക്കില്‍ എപ്പോഴും വിയര്‍പ്പി​​െൻറയും മൂത്രത്തി​​െൻറയും ഗന്ധം നിറഞ്ഞുനില്‍ക്കും. ലൈറ്റുകള്‍ അണഞ്ഞാൽ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചു മണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്തു കുറ്റത്തി​​െൻറ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?’’ എന്നും ജയിലിൽനിന്ന്​ എഴുതിയ കത്തിൽ ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഡോക്​ടറുടെ സഹോദരന്‍ അദീല്‍ ഖാന്നാണ്​ ഈ എഴുത്ത്​ പുറത്തുവിട്ടത്​.

പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതി​​െൻറ പേരിലാണ് ഡോ. കഫീല്‍ ഖാനെ യു.പി സർക്കാർ ജയിലിലടച്ചത്​. 2020 ജനുവരി 29ന്​ മുംബൈയിൽ വെച്ചാണ്​ ഉത്തർപ്രദേശ്​ പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്​. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാ​​െൻറ തടവ് ആഗസ്ത് വരെ നീട്ടി. കോവിഡ്​ പശ്​ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തി​​െൻറ കാര്യത്തിൽ നടപ്പാക്കിയില്ല.  

2017ല്‍ യോഗി ആദിത്യ നാഥി​​െൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ്​ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാർത്തകളിൽ നിറഞ്ഞത്​. കുട്ടികളുടെ ഡോക്​ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ്​​ രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്​സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക്​ മു​േമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ്​ കൂട്ടമരണത്തിനിടയാക്കിയതെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന്​ തുടങ്ങിയതാണ്​ ഇദ്ദേഹത്തെ വേട്ടയാടൽ. 

സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ഒമ്പതുമാസം ജയലിലടച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്​ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന്​ ക്ലീൻ ചിറ്റ്​ നൽകി. തുടർന്ന്​ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ്​ യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്​.
 

Show Full Article
TAGS:Dr. Kafeel Khan up yogi 
News Summary - dr. kafeel's life in threat -dr, harjith singh bhatti
Next Story