Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right81 ജീവനുകൾ...

81 ജീവനുകൾ പിടഞ്ഞവസാനിച്ച ആ ദിനങ്ങളിൽ ഗൊരഖ്​പൂർ മെഡിക്കൽ കോളജിൽ സംഭവിച്ചത്​; രഹസ്യങ്ങളുടെ ചുരുളഴിച്ച്​ കഫീൽ ഖാന്‍റെ പുസ്​തകം

text_fields
bookmark_border
81 ജീവനുകൾ പിടഞ്ഞവസാനിച്ച ആ ദിനങ്ങളിൽ ഗൊരഖ്​പൂർ മെഡിക്കൽ കോളജിൽ സംഭവിച്ചത്​; രഹസ്യങ്ങളുടെ ചുരുളഴിച്ച്​ കഫീൽ ഖാന്‍റെ പുസ്​തകം
cancel

ഒാക്​സിജൻ കിട്ടാതെ പിടയുന്ന കുട്ടികളെ രക്ഷിക്കാൻ ഒാടിനടന്ന 'കുറ്റത്തിന്​' ഭരണകൂട വേട്ടക്കിരയായ ഡോക്​ടർ ഖഫീൽ ഖാൻ ആ ദിവസങ്ങളിലെ അനുഭവങ്ങൾ വിവരിക്കുന്ന പുസ്​തകം പുറത്തിറങ്ങുന്നു. 'അതിമാരകമായ ഒരു വൈദ്യ ദുരന്തത്തെ കുറിച്ച്​ ഒരു ഡോക്​ടറുടെ അനുഭവ കുറിപ്പ്​' എന്ന്​ പേരിട്ട പുസ്​തകം ഇന്നാണ്​ പ്രകാശനം ചെയ്യുന്നത്​.

2017 ആഗസ്റ്റിലാണ്​ ഉത്തർപ്രദേശിലെ ഗൊരഖ്​പൂരി​ലെ ബാബ രാഗവ്​ ദാസ്​ മെഡിക്കൽ കോളജിൽ ഒാക്​സിജൻ കിട്ടാതെ 81 ആളുകൾ മരിച്ചത്​. ഇതിൽ ഭൂരിപക്ഷവും കുട്ടികളായിരുന്നു. മെഡിക്കൽ കോളജിലെ പീഡിയാട്രിക്​ വിഭാഗത്തിലെ ജൂനിയർ ലക്​ച്ചററായിരുന്നു അന്ന്​ ഡോ. ഖഫിൽ ഖാൻ. വിതരണക്കാർക്ക്​ കൃത്യസമയത്ത്​ പണം നൽകാത്തതും മറ്റു ഭരണപരമായ പ്രശ്​നങ്ങളും കാരണമായിരുന്നു ആശുപത്രിയിൽ ഒാക്​സിജൻ ക്ഷാമമുണ്ടായത്​. ദുരന്ത സാധ്യത ​പലരും നേരത്തെ മുന്നറിയിപ്പ്​ നൽകിയിട്ടും അധികൃതർ കണ്ണടക്കുകയായിരുന്നു. അടിയന്തരമായി ഒാക്​സിജൻ ലഭ്യമാക്കാൻ സ്വന്തം പണം മുടക്കിയും മറ്റും ഒാടിനടന്ന്​ പ്രവർത്തിച്ച ഡോ. ഖഫിൽ ഖാൻ അന്ന്​ വാർത്തകളിൽ നിറഞ്ഞിരുന്നു.

എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ദുരന്തം നടന്ന ആശുപത്രി സന്ദർശിച്ചതോടെ കാര്യങ്ങൾ മാറിമറിയുന്നതാണ്​ കണ്ടത്​. അധികൃതരുടെയും സർക്കാറിന്‍റെ വീഴ്ച മറച്ചുവെക്കാൻ ഖഫിൽ ഖാനടക്കമുള്ള 'നായകരെ' മുഖ്യമന്ത്രി 'വില്ലൻമാരായി' അവതരിപ്പിക്കുകയായിരുന്നു. അധികൃതരുടെ വീഴ്ച ചൂണ്ടികാട്ടിയ ഖഫീൽ ഖാനോട്​ പ്രതികാരബുദ്ധിയോടെയാണ്​ സർക്കാർ പ്രവർത്തിച്ചത്​.

ഖഫിൽ ഖാനെതിരെ കേസെടുക്കുകയും സസ്​പെന്‍റു ചെയ്യുകയും ചെയ്​തു. തുടർന്ന്​ അദ്ദേഹത്തിന്​ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടിയും വന്നു. ഒരു തവണ ജയിൽ മോചിതനായ ശേഷം മറ്റൊരു കേസിൽ വീണ്ടും ജയിലിലടച്ചു. ഈ കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്​തനാക്കി ജയിൽ മോചിതനാക്കു​േമ്പാഴേക്കും ജയിൽ വാസം വീണ്ടും അരക്കൊല്ലത്തിലധികമായി നീണ്ടിരുന്നു.

അന്ന്​ ആശുപത്രിയിൽ നടന്ന സംഭവങ്ങളും അതിലെ അന്തർനാടകങ്ങളും വിവരിക്കുന്നതാണ്​ ഖഫീൽ ഖാന്‍റെ പുസ്​തകം. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ആതമ്​ാർഥമായി ഒാടിനടന്ന ഒരു ഡോക്​ടറെ ഭരണകൂടത്തിന്‍റെ വീഴ്ചകൾ മറച്ചുവെക്കാൻ വേട്ടയാടിയ സംഭവം വിവാദങ്ങളേറെയുണ്ടാക്കിയിട്ടും അധികൃതർ ​തെല്ലും കുലുങ്ങിയിരുന്നില്ല. യോഗി സർക്കാർ ഖഫീൽ ഖാനെ ജോലിയിൽ നിന്ന്​ പിരിച്ചുവിടുകയാണ്​ ഒടുവിൽ ചെയ്​തത്​. ഈ സംഭവങ്ങളുടെ നേർവിവരണമാണ്​ ഖഫീൽ ഖാന്‍റെ പുസ്​തകം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gorakhpurDr Kafeel Khan
News Summary - Dr Kafeel Khan's book releases today
Next Story