Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഫീൽ ഖാൻ ജയിൽ...

കഫീൽ ഖാൻ ജയിൽ മോചിതനായതായി വ്യാജപ്രചാരണം

text_fields
bookmark_border
കഫീൽ ഖാൻ ജയിൽ മോചിതനായതായി വ്യാജപ്രചാരണം
cancel

ന്യൂഡൽഹി: 2020 ജനുവരി 29 മുതൽ ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാൻ മോചിതനായതായി വ്യാജപ്രചാരണം. അദ്ദേഹത്തിൻെറ പഴയഫോ​ട്ടോകൾ ഉ​പയോഗിച്ചാണ്​ സോഷ്യൽമീഡിയയിൽ തെറ്റായ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്​. എന്നാൽ, ഡോക്​ടർ ഇപ്പോഴും തടവറയിൽ തന്നെയാണെന്ന്​ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

പൗരത്വ പ്ര​ക്ഷോഭവുമായി ബന്ധപ്പെട്ട്​ നടത്തിയ പ്രസംഗത്തിൻെറ പേരിലാണ്​ ഡോ. കഫീൽ ഖാൻ അറസ്​റ്റിലായത്​. ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയുടെ പേരിൽ മുംബൈ വിമാനത്താവളത്തിൽനിന്ന്​​ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടുകയായിരുന്നു.

കഫീലിൻെറ ജാമ്യാപേക്ഷ ജൂലൈ 27 ന് പരിഗണിക്കുമെന്ന്​ സഹോദരൻ അദീൽ അഹമ്മദ് ഖാൻ അറിയിച്ചു. ‘‘സഹോദരൻ ഇപ്പോഴും ജയിലിൽ തന്നെയാണുള്ളത്​. ഇപ്പോൾ പ്രചരിക്കുന്നത്​ അദ്ദേഹ​ത്തിൻെറ പഴയ ചിത്രങ്ങളാണ്. ഗോരഖ്​പൂർ ശിശുമരണത്തിൻെറ പേരിൽ യോഗി സർക്കാർ അദ്ദേഹത്തെ അന്യായമായി തടവിലിട്ടിരുന്നു. ഈ സംഭവത്തിൽ മാസങ്ങൾക്ക്​ ശേഷം മോചനം ലഭിച്ചപ്പോഴുള്ള ഫോ​ട്ടോകളാണ്​ കഴിഞ്ഞ ദിവസം മുതൽ പുതിയതെന്ന​ പേരിൽ പ്രചരിക്കുന്നത്​’ -അദീൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ഡോ. കഫീലിൻെറ മോചനത്തിനായി കോൺഗ്രസ്​ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. നിരാഹാര സമരവും സോഷ്യൽ മീഡിയ പ്രചാരണവും നടത്തും. അന്യായ തടങ്കലിനെതിരെ ഡോക്​ടർമാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BRD Medical CollegeKafeel KhanDr. Kafeel KhanUttar PradeshYogi Adityanath
News Summary - Dr Kafeel Khan Out From Jail fake news
Next Story